
ഞങ്ങളെ വിട്ടുപോയില്ലേ, 2 പൊന്നോമനകൾ…; മഞ്ഞപ്പിത്തം ബാധിച്ച് മരണം: ആരോഗ്യവകുപ്പിന്റെ അനാസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ മഞ്ഞപ്പിത്തം ബാധിച്ചു സഹോദരിമാരുടെ മരണം ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണെന്ന ആരോപണം ശക്തം. ഏകദേശം ഒരു മാസം മുൻപാണ് മരിച്ച സഹോദരിമാരുടെ ഇളയ സഹോദരന് രോഗം സ്ഥിരീകരിച്ചത്. അതിന് അടുത്ത ദിവസം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും സഹോദരിമാരുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നു നാട്ടുകാരും ഈ മേഖലയിലെ ജനപ്രതിനിധികളും പറയുന്നു.
കണ്ണനല്ലൂർ ചേരിക്കോണം തലച്ചിറ നഗറിൽ ചിറയിൽ മുരളീധരൻ–ശ്രീജ ദമ്പതികളുടെ മകൾ മീനാക്ഷി മരിച്ച ശേഷമാണ് ജലസാംപിൾ പോലും ശേഖരിച്ചതെന്നത് അലംഭാവത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. ഏപ്രിൽ 23നാണ് മകൻ അമ്പാടിക്ക് രോഗം കണ്ടെത്തിയത്. മീനാക്ഷി മരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച. ഞായറാഴ്ചയാണ് മറ്റൊരു മകൾ നീതുവും മരണത്തിനു കീഴടങ്ങിയത്. മകനു രോഗം സ്ഥിരീകരിച്ച സമയത്തു തന്നെ പ്രതിരോധ പ്രവർത്തനം നടത്തിയെങ്കില് മറ്റുള്ളളവർക്ക് രോഗം പടരില്ലായിരുന്നുവെന്ന് പറയുന്നു.
കുട്ടികൾ മൂവരും തിരുവനന്തപുരത്ത് ആശുപത്രിയിൽ ആയിരുന്നതു കൊണ്ട് തങ്ങൾ ഒന്നും അറിഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിരത്തുന്ന വിചിത്രമായ ന്യായം. ഒരു നിർധന കുടുംബത്തിന്റെ ഭാവി പ്രതീക്ഷകളാണ് അധികൃതരുടെ അനാസ്ഥയിൽ രണ്ടു ദിവസത്തെ ഇടവേളയിൽ നഷ്ടമായത്. കഴിഞ്ഞ ദിവസം ശേഖരിച്ച ജല സാംപിളിന്റെ പരിശോധന ഫലം ഇന്നു ലഭിക്കുള്ളുവെന്നാണ് ജില്ല മെഡിക്കൽ ഓഫിസിൽ നിന്ന് അറിയുന്നത്. മറ്റ് 5 പേർക്കു കൂടി അസുഖം ബാധിച്ചിട്ടുണ്ടെങ്കിലും അവയുടെ സ്ഥിരീകരണ ഫലവും ഇന്നു ലഭിക്കും.
സാംക്രമിക രോഗങ്ങളുടെ പ്രതിരോധത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഒട്ടും ഫലപ്രദമല്ലെന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ തലച്ചിറയിലെ വീട്ടിൽ എത്തിയിരുന്നു.
ഞങ്ങളെ വിട്ടുപോയില്ലേ, 2 പൊന്നോമനകൾ…
കൊല്ലം∙ സ്വപ്നങ്ങൾ ബാക്കിയാക്കി മക്കൾ പോയതിന്റെ കണ്ണീരിലാണ് മുരളീധരന്റെ മനസ്സു കുതിരുന്നത്. ‘പിഎസ്സി പരീക്ഷയെഴുതി സർക്കാർ ജോലിക്കാരിയാകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഞങ്ങളുടെ മീനാക്ഷി മോൾ പോയത്. നീതുമോൾക്ക് ഡോക്ടറാകാനായിരുന്നു ആഗ്രഹം.
പ്ലസ്ടു ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.’ മക്കളെക്കുറിച്ച് പറയുമ്പോൾ അച്ഛൻ മുരളീധരന്റെയും അമ്മ ശ്രീജയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനാണ് ഇനി ഇവർക്ക് ജീവിക്കാനുള്ള ഏക പ്രതീക്ഷ.
പനി, ഛർദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുമായി ഏപ്രിൽ 23നാണ് ഇളയമകനായ അമ്പാടിയെ കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനത്തുടർന്ന് ആശ്രാമം ഇഎസ്ഐയിലും അവിടെ നിന്നു എസ്എടിയിലും അമ്പാടിയെ പ്രവേശിപ്പിച്ചു. എസ്എടിയിൽ അമ്മയെ സഹായിക്കുന്നതിനായി 3 ദിവസത്തോളം മീനാക്ഷിയും നീതുവും ഉണ്ടായിരുന്നു.
അമ്പാടിക്ക് രോഗം ബാധിച്ച് 2 ആഴ്ച പിന്നിട്ടപ്പോഴാണ് മൂത്തമകളായ മീനാക്ഷിക്കു രോഗലക്ഷണങ്ങൾ പ്രകടമായത്. പിന്നീട് നീതുവിനും രോഗം പിടിപെട്ടു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെന്നു മുരളീധരൻ പറയുന്നു. എന്നാൽ പ്രാരംഭത്തിലെ മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുവെന്നു മനസ്സിലാക്കി പരിശോധന നടത്താൻ കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ തയാറായില്ലെന്നാണ് മാതാവ് ശ്രീജയുടെ സങ്കടം.