
ദില്ലി: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും ദീക്ഷഭൂമി പ്രദേശത്തിനും സുരക്ഷ ശക്താക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. പ്രദേശത്ത് 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. ആവശ്യമുള്ളത്ര പോലിസനെ പ്രദേശത്ത് വിന്യസിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങുകയാണ് പാകിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുള്ള പാക് നിർദേശം തളളുകയാണ് ഇന്ത്യ. ഇതോടെ വെളളിയാഴ്ച്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുളള ഇന്ത്യൻ നിലപാടിന് വഴങ്ങുകയാണ് പാകിസ്ഥാൻ. പാക് മിസൈലുകൾ അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിട്ടെന്നും ഇത് ചെറുത്തെന്നും കരസേന വ്യക്തമാക്കി. അതിർത്തി ശാന്തമായി തുടരുന്നു. ഷെല്ലാക്രമണമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇന്നലെ രാത്രിയും റിപ്പോർട്ട് ചെയ്തില്ല. അതിർത്തിയിലെ സേന സാന്നിധ്യം കുറയക്കുന്നതിൽ അല്ലാതെ ഒരു രാഷ്ട്രീയ വിഷയവും സേനകൾ ചർച്ച ചെയ്യേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]