ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ നടപടി മുന്നോട്ട്; സർവേയർമാരുടെ നിയമനം ഉടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സർവേയർമാരെ നിയമിക്കുന്നതിന് റവന്യു വകുപ്പ് നടപടി തുടങ്ങി. 8 താൽക്കാലിക സർവേയർമാരെ ആണ് നിയമിക്കുന്നത്. 21 മുതൽ സർവേ ആരംഭിക്കാനാണ് റവന്യു വകുപ്പ് നീക്കം. 4 മാസം കൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾ, സമീപ വസ്തു ഉടമകൾ എന്നിവർക്ക് നോട്ടിസ് നൽകുന്നതിനുള്ള നടപടികളും തുടങ്ങി. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ നിന്ന് 1039.876 ഹെക്ടർ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.
എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ ഉൾപ്പെട്ട 366 പേരുടെയും ബ്ലോക്ക് നമ്പർ മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 19 ൽ ഉൾപ്പെട്ട 73 പേരുടെയും സ്ഥലങ്ങൾ, ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട ഗോസ്പൽ ഫോർ ഏഷ്യയും (ചെറുവള്ളി എസ്റ്റേറ്റ്) സർക്കാരും തമ്മിൽ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നിലനിൽക്കുന്നതുമായ 811.4200 ഹെക്ടർ, 22 –ാം നമ്പർ ബ്ലോക്കിൽ ഉൾപ്പെട്ട 42.5800 ഹെക്ടർ, 22–ാം ബ്ലോക്കിൽ ഉൾപ്പെട്ട കേരള സർക്കാർ മലയാളം പ്ലാന്റേഷൻ ലിമിറ്റഡും സർക്കാരും തമ്മിൽ കോടതിയിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന 1.8300 ഹെക്ടർ, മണിമല വില്ലേജിൽ 21–ാം ബ്ലോക്കിൽ ഉൾപ്പെട്ടതും ഗോസ്പൽ ഫോർ ഏഷ്യയും സർക്കാരും തമ്മിൽ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നിലനിൽക്കുന്നതുമായ 60.4375 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ 352 കുടുംബങ്ങൾക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്.