സ്വന്തം ലേഖകൻ
കോട്ടയം: തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം. ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തുകയായിരുന്നു. ഇന്നു രാവിലെ 11.30തോടെയാണ് ലോറിക്ക് തീപിടിച്ചത്. പ്രദേശമാകെ പുകയിൽ മുങ്ങി. കോട്ടയം കറുകച്ചാൽ റോഡിൽ വൻ ഗതാഗതക്കുരുക്കാണ്.
വാഹനത്തിന്റെ ക്യാബിൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കറുകച്ചാൽ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് തീപിടിച്ചത്.
വാഹനം നിന്നുപോയതിനെ തുടർന്ന് ഡ്രൈവർ പാലാ സ്വദ്ദേശി മനോജ് ഇറങ്ങി നോക്കിയപ്പോൾ തീ കണ്ട് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ട് നിറച്ച പാചകവാതക സിലിണ്ടറുകളും, ബാക്കി കാലിസിലണ്ടറുകളുമായിരുന്നു. ഗ്യാസ്കുറ്റികൾ മാറ്റി. ക്യാബിൻ ഭാഗത്തു നിന്ന് തീ പടർന്ന് ടയറുകൾ പൊട്ടിയതിനാൽ വാഹനം മാറ്റാൽ കഴിയാത്ത അവസ്ഥയായി. ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. വാഹനം ആളിക്കത്തിയതിനാൽ വൻ ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
കോട്ടയം, പാമ്പാടി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുന്നു. ഗ്യാസ്കുറ്റികൾ മാറ്റി.
The post തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം; ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തി; പ്രദേശമാകെ പുകയിൽ മുങ്ങി; കോട്ടയം കറുകച്ചാൽ റോഡിൽ വൻ ഗതാഗതക്കുരുക്ക്: വീഡിയോ കാണാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]