മംഗലപുരം റൂട്ടിൽ പോയാൽ മൂക്കു പൊത്തണം; വഴിയോരത്ത് മുഴുവൻ കോഴി വേസ്റ്റ്
മംഗലപുരം ∙ സ്റ്റേഷൻ പരിധിയിൽ കണിയാപുരത്തിനും ചെമ്പകമംഗലത്തിനുമിടയ്ക്ക് മൂക്കുപൊത്തിയേ യാത്ര ചെയ്യാനാകൂ. ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് ഭക്ഷണം കഴിക്കാൻ കൂടി കഴിയുന്നില്ല.
തുടർച്ചയായി രാത്രിയുടെ മറവിൽ ദേശീയപാതയോരങ്ങളിൽ ലോറികളിൽ കോഴിമാലിന്യം കൊണ്ടു തള്ളുന്നതാണ് നാട്ടുകാർക്ക് ദുരിതമായത്. ചാക്കുകളിൽ കുത്തിനിറച്ച കോഴി മാലിന്യം കൊണ്ടിടുന്നതാരെന്നറിയാൻ പൊലീസിനും കഴിയുന്നില്ല.
മാലിന്യം തള്ളിയ സ്ഥലങ്ങൾ തെരുവുനായ്ക്കൾ താവളമാക്കിയത് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായി. കഴിഞ്ഞ ദിവസം കുറക്കോടിനും മംഗലപുരത്തിനും ഇടയ്ക്കുള്ള സ്ഥലത്ത് സർവീസ് റോഡിലായിരുന്നു മലിന്യംതള്ളൽ. കഴിഞ്ഞമാസം അണ്ടൂർക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം മുഴുത്തിരിയാവട്ടം – ശ്രീപാദം സർവീസ് റോഡിന്റെ വശത്തായിരുന്നു.
അര കിലോമീറ്റർ മാറിയാണ് സിആർപിഎഫ് ക്യാംപ്. കഴിഞ്ഞ ജനുവരിയിൽ കാരിക്കുഴിയിൽ സർവീസ് റോഡിലും ഡിസംബർ 28ന് കുറക്കോട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും കോഴിമാലിന്യം കൊണ്ടു തള്ളിയിരുന്നു.
നാട്ടുകാരുടെ പരാതിയിൽ മംഗലപുരം ഗ്രാമപഞ്ചായത്ത് അധികൃതരെത്തി അവിടെ മാലിന്യം കുഴിച്ചിട്ടു. അന്ന് മംഗലപുരം സ്റ്റേഷനിൽ പഞ്ചായത്ത് പരാതി നൽകിയതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]