
മണ്ണൂർ: പാലക്കാട് ജില്ലയിലെ മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികൻ 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയുടെ പൂട്ട്പൊളിച്ച് മോഷണം നടന്നത്. രാത്രിയോടെ തന്റെ ഓൾട്ടോ കാറിലെത്തിയ പട്ടാളക്കാരൻ കടയ്ക്ക് സമീപത്തെത്തി. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതൽ പിറ്റേ ദിവസം മറ്റൊരു കടയിൽ കൊണ്ടുപോയി വിൽപ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താൻ സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുൺ പാലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
വീഡിയോ സ്റ്റോറി കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]