
കൊല്ലം ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അസൽ പ്രമാണ പരിശോധന; പുനലൂർ ∙ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ അധികാര പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നവംബർ 2024ൽ നടന്ന കെടെറ്റ് പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർഥികളുടെ അസൽ പ്രമാണ പരിശോധന 2025 മേയ് 19, 20, 21 തീയതികളിൽ പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വച്ച് 10.30 മുതൽ 4.30 വരെ നടത്തുന്നതാണ്. അർഹരായ എല്ലാ പരീക്ഷാർഥികളും അസൽ സർട്ടിഫിക്കറ്റ്, ഹാൾടിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ബിഎഡ്, ഡിഎഡ്, ഡിഎൽഎഡ് എന്നീ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പരീക്ഷ എഴുതിയവർ കെ–ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ രണ്ടാം വർഷം പഠിക്കുകയായിരുന്നു എന്ന സ്ഥാപന മേധാവി നൽകുന്ന സത്യപ്രസ്താവന കൂടി അസൽ പ്രമാണ പരിശോധനയ്ക്ക് വരുമ്പോൾ ഹാജരാക്കണമെന്നും അറിയിച്ചു. കാറ്റഗറി 1നു 19നും കാറ്റഗറി 2നു 20നും 3നും 4നും 21നും അസൽ പ്രമാണ പരിശോധന നടക്കും.
കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്ലസ് വൺ അഡ്മിഷൻ
കൊട്ടാരക്കര∙ സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓർത്തഡോക്സ് കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്ലസ് വൺ അഡ്മിഷൻ ആഗ്രഹിക്കുന്നവർ 25-ന് മുൻപ് അപേക്ഷകൾ സ്കൂൾ പ്രിൻസിപ്പലിന് നൽകണം. അപേക്ഷാ ഫോം സ്കൂളിൽ നിന്നും ലഭിക്കും.
ചെസ് മത്സരം 24ന്
ആയൂർ ∙ അമ്പലംമുക്ക് ഭഗത്സിങ് ഗ്രന്ഥശാലയുടെ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള ചെസ് മത്സരം 24 നു രാവിലെ 9 ന് ഗ്രന്ഥശാലയിൽ നടക്കും. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. ഫോൺ: 9497787065.
അധ്യാപക ഒഴിവ്
കൊട്ടാരക്കര∙ സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവിൽ ഇന്റർവ്യൂ അടുത്ത മാസം 5നു 2നു നടക്കും.
ചെസ് മത്സരം 24ന്
ആയൂർ ∙ അമ്പലംമുക്ക് ഭഗത്സിങ് ഗ്രന്ഥശാലയുടെ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള ചെസ് മത്സരം 24 നു രാവിലെ 9 ന് ഗ്രന്ഥശാലയിൽ നടക്കും. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. ഫോൺ: 9497787065.
ഒഴിവ്
കൊല്ലം ∙ കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ ആര്യങ്കാവ്, തെന്മലയിലെ ഉറുകുന്ന് എന്നീ പട്ടികവർഗ നഗറുകളിലെ ഉന്നതി ട്യൂഷൻ സെന്ററുകളിൽ ട്യൂട്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ബിഎഡ്/ടിടിസിയും ബിരുദവും. പട്ടികവർഗ വിഭാഗക്കാർക്കും, ബന്ധപ്പെട്ട നഗറുകളിലെ താമസിക്കുന്നവർക്കും മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഒഴിവുകൾ: 6. സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി മേയ് 21 രാവിലെ 10 മുതൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 9496070347, 0475-2319347.
സൗജന്യ സ്കൂൾ കിറ്റ് വിതരണം
പരവൂർ ∙ കൂട്ടായ്മ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നു. ഫോൺ – 7907950476, 9567014104, 7025591125.