
എത്രയെത്ര മാമ്പഴങ്ങൾ, അതിലുമെത്രയോ രുചികൾ; തായ്ലൻഡ് ജൂലി’ മേളയിലെ ഏറ്റവും വിലയേറിയ താരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ രുചിയിലും നിറത്തിലും മണത്തിലും വേറിട്ട മാമ്പഴങ്ങൾ. തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലെ മാംഗോ ഫെസ്റ്റിൽ100 ഗ്രാം മുതൽ രണ്ടര കിലോഗ്രാം വരെ തൂക്കം വരുന്ന മാമ്പഴങ്ങളുണ്ട്. ‘തായ്ലൻഡ് ജൂലി’ ഇനത്തിലുള്ള മാങ്ങകളാണു മേളയിലെ ഏറ്റവും വിലയേറിയ താരം; കിലോയ്ക്ക് 1300 രൂപ.വിലക്കുറവും ആവശ്യക്കാർ ഏറെയുള്ളതും നാടൻമാങ്ങയ്ക്ക് തന്നെ; കിലോയ്ക്ക് 75 രൂപ. വിദേശയിനങ്ങളുമുണ്ട്. ജപ്പാനിൽനിന്നുള്ള എഐ റോബട്ടിക് നായ്ക്കുട്ടിയെയും വിവിധയിനം റോബട്ടുകളെയും മേളയിൽ കാണാം. ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം. 25നു സമാപിക്കും.