
ദില്ലി:ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി സി61 വിക്ഷേപണം ഇന്ന്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 5:59നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്സ് എൽ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. വിക്ഷേപണം ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം കാണാം.
| Delhi | PSLV-C61 | On ISRO to launch EOS-09 (Earth Observation Satellite-09), Indian Scientist, Dr W Selvamurthy says, “I would like to congratulate the ISRO scientists, technicians, industries associated with ISRO for this important satellite being launched tomorrow,…
— ANI (@ANI)
ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09. പിഎസ്എൽവിയടെ 63ാമത്ത ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ കോൺഫിഗറേഷൻ ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യമാണ് ഇത്. 44.5 മീറ്റർ നീളവും 321 ടൺ ഭാരവുമാണ് പിഎസ്എൽവി സി61നുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]