
ദോഹ: ഖത്തറിൽ പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂർ മഠത്തുംപടി സ്വദേശി ചാത്തൻതറ വീട്ടിൽ ഗോകുൽ ദിനേശാണ് മരിച്ചത്. 33 വയസ്സായിരുന്നു. ദോഹ മത്താർ ഖദീമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിഹ്മ ദോഹ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ദിനേശൻ ചാത്തൻതറ സുബ്രഹ്മണ്യൻ. മാതാവ്: രമ ദിനേശൻ. അക്ഷയ ദർബിയാണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]