
മുംബൈയിൽ കനത്ത മഴ: താനെയിലും പാൽഘറിലും യെലോ അലർട്ട്, ബാന്ദ്രയിൽ ഒരു മണിക്കൂറിനിടെ 20 മില്ലിമീറ്റർ മഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബൈ∙ മൺസൂണിന് മുൻപ് പെയ്തിറങ്ങിയ വലഞ്ഞ് മുംബൈ നഗരം. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളെ വെള്ളത്തിലാക്കി കനത്തമഴയാണ് ശനിയാഴ്ച രാവിലെ പെയ്തത്. രാവിലെ 8നും 9നും ഇടയിലുള്ള ഒരു മണിക്കൂറിനിടെ ബാന്ദ്രയിൽ 20 മില്ലിമീറ്റർ മഴയും ജുഹുവിൽ 16 മില്ലിമീറ്റർ മഴയും പെയ്തു. വരും ദിവസങ്ങളിലും നഗരത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. താനെ, പാൽഘർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ മുനിസിപ്പൽ കോർപറേഷന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ നിന്നുള്ള കണക്കനുസരിച്ച് രാവിലെ 8നും 9നും ഇടയിൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. ബാന്ദ്രയ്ക്കും ജുഹുവിനും പുറമെ മരോളിനിൽ 13 മില്ലിമീറ്റർ മഴയും, ആരേ, ഗോരേഗാവ് എന്നിവിടങ്ങളിൽ 11 മില്ലിമീറ്റർ മഴയും ലഭിച്ചു. മലബാർ ഹിൽസ്, നായർ ഹോസ്പിറ്റൽ മേഖലകളിൽ 14 മില്ലിമീറ്റർ മഴയാണ് രാവിലെ ലഭിച്ചത്. നഗരത്തിന്റെ കിഴക്കൻ മേഖലകളായ കുർള, പവായ് എന്നിവിടങ്ങളിൽ 12 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആകാശം മേഘാവൃതമായതിനാൽ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.