
ചെന്നൈ: നഗരത്തില്‍ കര്‍ശന വേഗനിയന്ത്രണം ഏര്‍പ്പെടുത്തി ഗ്രേറ്റര്‍ ചെന്നൈ ട്രാഫിക് പോലീസ്. രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ 40 കിലോമീറ്ററാണ് നഗരത്തില്‍ അനുവദിക്കപ്പെട്ട പരമാവധി വേഗം. രാത്രി 10നും രാവിലെ ഏഴിനുമിടയില്‍ 50 കി.മീ വേഗതയിലും ഓടിക്കാം. വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാന്‍ നഗരത്തില്‍ 30 ഇടങ്ങളില്‍ സ്പീഡ് റഡാര്‍ ഗണ്ണുകള്‍ സ്ഥാപിച്ചു.നഗരത്തിലെ അമിതവേഗം വലിയ പ്രശ്നമാണെന്ന് പൊലീസ് കമീഷണര്‍ ശങ്കര്‍ ജീവാല്‍ പറഞ്ഞു. എല്ലായിടത്തും പൊലീസിനെ നിര്‍ത്തി വേഗം നിയന്ത്രിക്കുക സാധ്യമല്ല.
ഇപ്പോള്‍ സ്ഥാപിച്ച സ്പീഡ് റഡാര്‍ ഗണ്ണുകള്‍ വഴി അമിതവേഗക്കാരില് നിന്ന് ഓട്ടോമാറ്റിക്കായി പിഴയീടാക്കും. 30 സ്പീഡ് റഡാറുകളാണ് സ്ഥാപിക്കുക. 54.33 ലക്ഷം ചെലവിട്ട് 10 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു -അദ്ദേഹം പറഞ്ഞു. നഗരത്തിലെ 300 കേന്ദ്രങ്ങളിലെ ഗതാഗതം ഓണ്‍ലൈനായി നിരീക്ഷിക്കാവുന്ന സംവിധാനത്തിനും തുടക്കമായി. ഗൂഗ്ള്‍ മാപ്സുമായി കൈകോര്‍ത്താണ് ഇത് നടപ്പാക്കുന്നത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കിന് പുതിയ സംവിധാനങ്ങള്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]