
13കാരനെ തട്ടിക്കൊണ്ടുപോയ അധ്യാപികയുടെ ഗര്‍ഭം അലസിപ്പിച്ചു; പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ്
സൂറത്ത്∙ പതിമൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ അധ്യാപികയുടെ ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം തെളിയിക്കാനായി ഭ്രൂണത്തിന്റെ സാംപിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു.
കഴിഞ്ഞദിവസം സ്മിമെര്‍ ആശുപത്രിയിലെത്തിച്ചാണ് 23 വയസ്സുകാരിയായ പ്രതിയുടെ ഗര്‍ഭം അലസിപ്പിച്ചത്. ചൊവ്വാഴ്ചയാണ് യുവതിയുടെ ഹര്‍ജിയില്‍ ഗര്‍ഭം അലസിപ്പിക്കാൻ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ആര്.ആര്.ഭട്ട് അനുമതി നല്‍കിയത്.
സൂറത്ത് സെന്‍ട്രല്‍ ജയിലിലെ ജുഡൂഷ്യല്‍ കസ്റ്റഡിയിലാണ് യുവതി. അമിതമായ രക്തസ്രാവം മൂലം ആശുപത്രിയില്‍ അഡ്മിറ്റായി.
ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ജയിലിലേക്ക് മാറ്റും.
Latest News
13 വയസ്സുകാരനിൽനിന്നാണ് ഗർഭിണിയായതെന്നാണ് അധ്യാപികയുടെ മൊഴി.
ഏപ്രിൽ 25നാണ് കുട്ടിയെയും അധ്യാപികയെയും കാണാതായത്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഗുജറാത്ത്– രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപമാണ് ഇരുവരെയും കണ്ടെത്തിയത്.
കുട്ടിയുമായി അധ്യാപിക സൂറത്തിൽനിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെനിന്ന് ഇരുവരും ജയ്പുരിലേക്ക് പോയി.
രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
അധ്യാപികയുടെ വീട്ടിൽ വച്ചും വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും കുട്ടിയുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാർ തന്നെ വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് കുട്ടിയുമായി നാടുവിട്ടതെന്നും ഇവർ പറഞ്ഞു.
അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]