
പാലക്കാട് ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രവണ സംസാര സ്കൂൾ പ്രവേശനം
പാലക്കാട് ∙ യാക്കര ശ്രവണ സംസാര സ്കൂളിൽ ഒന്നു മുതൽ പ്ലസ് വൺ വരെ ക്ലാസുകളിലേക്കു പ്രവേശനം ആരംഭിച്ചു. താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമാണ്. 9846038147.
അധ്യാപക ഒഴിവ്
കൊല്ലങ്കോട് ∙ ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഇംഗ്ലിഷ് (ജൂനിയർ), ഹിന്ദി, സാമ്പത്തികശാസ്ത്രം, ചരിത്രം, ഫിസിക്സ് (2), കെമിസ്ട്രി (2), കണക്ക് എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലിഷ്, ഹിന്ദി, സാമ്പത്തിക ശാസ്ത്രം, ചരിത്രം എന്നീ വിഷയങ്ങൾക്കു 22നു രാവിലെ 9നും ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിക്കും കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സ്കൂൾ ഓഫിസിൽ ഹാജരാകണം: ഫോൺ: 6282283005.
താൽക്കാലിക ഒഴിവ്
കൊല്ലങ്കോട് ∙ വനിതാ – ശിശു വികസന വകുപ്പ് നിർഭയ സെല്ലിനു കീഴിൽ പ്രവർത്തിക്കുന്ന കൊല്ലങ്കോട് ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള പെൺകുട്ടികളുടെ എൻട്രി ഹോമിൽ വിവിധ ഒഴിവുകളിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക്, പാർട്ട് ടൈം ലീഗൽ കൗൺസിലർ, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. എംഎസ്ഡബ്ല്യു/ സൈക്കോളജിയിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവർക്കു ഫീൽഡ് വർക്കർ കം കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണനയുണ്ട്. 25നു മുകളിൽ പ്രായമുള്ള അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവർക്കു കുക്ക് ആയും എൽഎൽബി യോഗ്യതയുള്ളവർക്കു പാർട്ട് ടൈം ലീഗൽ കൗൺസിലർ തസ്തികയിലേക്കും എസ്എസ്എൽസി യോഗ്യതയുള്ളവർക്കു സെക്യൂരിറ്റി തസ്തികയിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ 24നുള്ളിൽ അപേക്ഷിക്കണം. ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി, ആശ്രയം ഓർച്ചാർഡ്, വിരുത്തി, നെന്മേനി–തപാൽ കൊല്ലങ്കോട്–678506 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9495891560.
ഹൃദയ പരിശോധനക്യാംപ്
പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ നാളെ 10നു കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഹൃദയ പുനഃപരിശോധന ക്യാംപ് നടത്തുന്നു. 94479 72907.
പിഎച്ച്ഡി:അപേക്ഷിക്കാം
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിൽ ഇക്കണോമിക്സ് ഗവേഷണ വിഭാഗത്തിൽ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 19നു രാവിലെ 10നു മുൻപായി കോളജിൽ നേരിട്ടെത്തണം. 0491 2576773.
പിഎച്ച്ഡി കൂടിക്കാഴ്ച
ഒറ്റപ്പാലം∙ എൻഎസ്എസ് ട്രെയ്നിങ് കോളജിൽ പിഎച്ച്ഡിക്ക് അപേക്ഷിച്ചവർ 27നു 10നു കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 9496360138.
ഗെസ്റ്റ് അധ്യാപക ഒഴിവ്
പത്തിരിപ്പാല ∙ ഗവ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിലവിലുള്ള ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ് ബിബിഎ, മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, ജേണലിസം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയത്തിലാണ് ഒഴിവ്. താൽപര്യമുള്ളവർ 23ന് മുൻപ് അപേക്ഷിക്കണം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ അയക്കാം. ഫോൺ: 0491 2287399