
ഭാവന കലർത്തിയതാണെന്ന് ജി.സുധാകരൻ, ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ്, ചരിത്രം രചിച്ച് മുസ്ലിം ലീഗ്–വായിക്കാം പ്രധാന വാർത്തകൾ
തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്റെ വിവാദ വെളിപ്പെടുത്തലും വിശദീകരണവും ഇന്ന് ഏറെ വാർത്താപ്രാധാന്യം നേടി. കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും പറഞ്ഞ സുധാകരൻ, അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നും വിശദീകരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകളെ നിയമിച്ച് മുസ്ലിം ലീഗ് ചരിത്രം രചിച്ചതാണ് ഇന്നത്തെ മുഖ്യവാർത്തകളിൽ മറ്റൊന്ന്. ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് രംഗത്തു വന്നതും വാർത്താ പ്രാധാന്യം നേടി.
നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഐവിൻ നാടിന് തീരാനൊമ്പരമായി. ഐവിന്റെ മാതാപിതാക്കളുടെ പ്രതികരണം ഇന്നത്തെ വേദനിപ്പിക്കുന്ന വാർത്തയായി.
വായിക്കാം വാർത്താ പ്രാധാന്യം നേടിയ മറ്റു വിഷയങ്ങളും… ദേശീയ കമ്മിറ്റിയിൽ വനിതകൾക്കു പ്രാതിനിധ്യം നൽകി ചരിത്രം രചിച്ച് മുസ്ലിം ലീഗ്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില് നിന്ന് ജയന്തി രാജനും തമിഴ്നാട്ടില് നിന്ന് ഫാത്തിമ മുസഫറുമാണ് കമ്മിറ്റിയിൽ ഇടം നേടിയത്.
ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രഫ.
കെ.എം. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റായും പി.കെ.കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ.
കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയകാല പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.സുധാകരൻ. അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നും കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
20 വർഷമായി എംഎൽഎ ആയിരുന്നപ്പോഴും ആർക്കും വോട്ടിനു വേണ്ടി പണം നൽകിയിട്ടില്ലെന്നും അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ–പാക്ക് വെടിനിർത്തലിന് ആരാണ് ആഹ്വാനം ചെയ്തതെന്നു വ്യക്തമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിലെ സമാധാനത്തിന് മധ്യസ്ഥത വഹിച്ചത് യുഎസ് ആണെന്ന ട്രംപിന്റെ അവകാശവാദത്തെച്ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് എസ്.ജയശങ്കറിന്റെ പരാമർശം.
ഉപഗ്രഹ ചിത്രങ്ങളിലൂടെ പാക്കിസ്ഥാന് എത്ര വലിയ നാശനഷ്ടം ഉണ്ടായെന്നു വ്യക്തമാണെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപവുമായി മുന്നോട്ടുപോകുന്നതിനിടെ ആപ്പിൾ സിഇഒ ടിം കുക്കിനു മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ നിർമാണം നടത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ കാര്യം ഇന്ത്യ തന്നെ നോക്കിക്കൊള്ളുമെന്നും ട്രംപ് പറഞ്ഞു.
ദോഹയിൽ നടന്ന ബിസിനസ് പരിപാടിയ്ക്കിടെയാണ് ട്രംപ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയത്. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്നം’ ഉണ്ടെന്നും ട്രംപ് പറഞ്ഞു.
വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ ഇടിച്ചു കൊലപ്പെടുത്തിയ ഐവിൻ ജിജോ നാടിനെ നിത്യദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ സസ്പെൻഡ് ചെയ്തു.
ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെയാണ് ഇപ്പോൾ തങ്ങളുടെ മകന്റെ ജീവൻ എടുത്തിരിക്കുന്നതെന്നും ഇനിയൊരാൾക്കും ഇത്തരമൊരു വിധിയുണ്ടാകാതിരിക്കാൻ മാതൃകാപരമായ ശിക്ഷാനടിപടികൾ ഉണ്ടാകണമെന്നും ഐവിന്റെ മാതാപിതാക്കൾ കണ്ണീരോടെ പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]