ചേർത്തല എൻജിനീയറിങ് കോളജ്: എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ചേർത്തല ∙ ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ചേർത്തല എൻജിനീയറിങ് കോളജിൽ 2025-26 അധ്യയന വർഷത്തേക്കുള്ള കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ് എന്നീ ബിടെക് കോഴ്സുകളിലേക്ക് എൻആർഐ സീറ്റുകളിലേക്ക് (പ്രോസ്പെക്ട്സ് പ്രകാരമുള്ള) അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ www.cecherthala.ihrd.ac.in, https://nri.ihrd.ac.in എന്ന വെബ്സൈറ്റ് വഴി മേയ് 15 രാവിലെ 10 മുതൽ ജൂൺ 4 വൈകിട്ട് 4 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധ രേഖകൾ, 1000 രൂപ റജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടച്ചതിന്റെ തെളിവ് അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 7ന് വൈകിട്ട് 4ന് മുൻപ് കോളജിൽ ഹാജരാക്കണം.
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cecherthala.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 9447509581, 9495439580 എന്നീ നമ്പറിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]