‘സ്വരധി 2025’ സംഗീത ക്യാംപ് മേയ് 24, 25 തീയതികളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാദമി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സംഗീത ക്യാംപ് ‘സ്വരധി 2025’ മേയ് 24, 25 തീയതികളിലായി ക്ഷേത്രത്തിൽ വച്ച് നടക്കും. പ്രസിദ്ധ സംഗീതജ്ഞൻ സംഗീത കലാനിധി നെയ്വേലി ആർ. സന്താനഗോപാലൻ നയിക്കുന്ന ക്യാംപിലേക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 70 പേർക്കാണ് പ്രവേശനം. റജിസ്ട്രേഷന് നിശ്ചിത തുക ഉണ്ടായിരിക്കും. ദൂരെ നിന്നും വരുന്നവർക്ക് താമസ സൗകര്യമുണ്ട്. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 9080409241 എന്ന നമ്പരിൽ ബന്ധപ്പെടുക.
മേയ് 24ന് രാവിലെ 8ന് ത്യാഗരാജ പഞ്ചരത്നത്തോടെ ക്യാംപ് ആരംഭിക്കും. തുടർന്ന് ഉദ്ഘാടനം. ശേഷം ത്യാഗരാജ സംഗീത അനുഭവത്തെ കുറിച്ച് നെയ്വേലി ആർ. സന്താനഗോപാലൻ നയിക്കുന്ന സെഷൻ. തുടർന്ന് ‘വീണയും ശബ്ദവും’ എന്ന വിഷയത്തിൽ ജയശ്രീ അരവിന്ദ് നയിക്കുന്ന സെഷന്. ഉച്ചയ്ക്ക് ശേഷം പാറശാല രവി നയിക്കുന്ന ‘മൃദംഗത്തിലെ ശാസ്ത്രം’ എന്ന സെഷനും നാഗാർജ്ജുനയിലെ ഡോ. കൃഷ്ണൻ നമ്പൂതിരി നയിക്കുന്ന ‘ആയുർവേദവും സംഗീതവും’ എന്ന സെഷനും ഉണ്ടാകും. ശേഷം സി.എസ്.സജീവ് നയിക്കുന്ന ‘നീലകണ്ഠ ശിവനും’ അദ്ദേഹത്തിന്റെ കോമ്പോസിഷനുകളെയും കുറിച്ചുള്ള സെഷനും ഉണ്ടാകും. നെയ്വേലി ആർ. സന്താനഗോപാലന്റെ സംഗീത കച്ചേരിയോടെ ആദ്യ ദിനം സമാപിക്കും. വയലിൻ: ടി.കെ.വി.രാമനുചാര്യലു, മൃദംഗം: പാറശാല രവി, ശ്രീ. അരുൺ ചന്ദ്രഹാസൻ.
രണ്ടാം ദിവസമായ മേയ് 25ന് രാവിലെ നെയ്വേലി ആർ. സന്താനഗോപാലൻ നയിക്കുന്ന സാധകം സെഷനും, തുടർന്ന് പ്രസിദ്ധ യോഗാചാര്യൻ ശ്രീ. നാരയൺജി നയിക്കുന്ന ‘യോഗയും സംഗീതവും’ എന്ന സെഷനും. ശേഷം സുനാദകലാനിധി വയലിൻ വിദ്വാൻ ടി.കെ.വി.രാമനുചാര്യലു നയിക്കുന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക്കിലെ ഗായകി സ്റ്റൈൽ സെഷനും, ഫാദർ പോൾ പൂവ്വത്തിങ്കൽ (തൃശൂർ ചേതന) നയിക്കുന്ന ‘വോക്കോളജി – ശബ്ദത്തിന്റെ ശാസ്ത്രം’ എന്ന സെഷനും ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നെടുമ്പുള്ളി രാംമോഹൻ നയിക്കുന്ന കഥകളി സംഗീതവുമായി ബന്ധപ്പെട്ട സെഷനും ഉണ്ടാകും. തുടർന്ന് ഓപ്പൺ ഫോറം. വൈകിട്ട് സർട്ടിഫിക്കറ്റ് വിതരണത്തോടു കൂടിയ സമാപന സെഷനോടെ ക്യാംപ് അവസാനിക്കും.