
ഡോക്ടർ ദമ്പതികളുടെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പുതുപ്പരിയാരത്ത് ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കവർച്ച. പൂച്ചിറയിലെ ഡോക്ടർമാരായ കവിത, മൃത്യുഞ്ജയൻ എന്നിവരുടെ വീട്ടിൽ നിന്ന് ഒന്നേകാൽ പവൻ സ്വർണവും 15,000 രൂപയും കവർന്നു. കൂടാതെ വെള്ളിപ്പാത്രങ്ങളും പട്ടുസാരികളും കവർന്നിട്ടുണ്ട്. ഏഴിനു മക്കൾക്കൊപ്പം കർണാടകയിലെ വീട്ടിലേക്കു പോയ ദമ്പതികൾ ഇന്നലെ രാവിലെയാണു തിരികെയെത്തിയത്.വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. മുറിയിലെ അലമാര കുത്തിത്തുറന്നാണു സ്വർണം മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകി.വീട്ടിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.