
എറണാകുളം ജില്ലയിൽ ഇന്ന് (13-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെൽട്രോണിൽ ഫീസ് ഇളവ്
കൊച്ചി ∙ കെൽട്രോണിന്റെ ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വടൈസിങ് ഗ്രാഫിക് ഡിസൈൻ കോഴ്സുകളിൽ ഫീസ് ഇളവ്. ഒരു വർഷവും നാലു മാസവും ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് പ്ലസ്ടു/ഐടിഐ/ഐടിസി/ഡിഗ്രി/ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 7736889294.
മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സ്
കൊച്ചി∙ കലൂർ കെൽട്രോൺ നോളജ് സെന്ററിൽ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിൽ 23, 24 തീയതികളിൽ സൗജന്യ ശിൽപശാല നടത്തുന്നു. ഫോൺ: 9072592416.
വാർഷിക റിട്ടേൺ സമർപ്പിക്കണം
കൊച്ചി ∙ ഭക്ഷ്യവസ്തുക്കൾ നിർമിക്കുകയും, റീപാക്കിങ് ചെയ്യുന്നതുമായ ഭക്ഷ്യ സംരംഭകർ 31 നു മുൻപായി വാർഷിക റിട്ടേൺ സമർപ്പിക്കണം. 2024-25 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്ത നിർമാതാക്കൾക്ക് വരും വർഷങ്ങളിൽ എഫ്എസ്എസ്എഐ ലൈസൻസ് പുതുക്കാൻ കഴിയില്ല. കൂടാതെ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ 31നു ശേഷമുള്ള ഓരോ ദിവസത്തിനും 100 രൂപ എന്ന കണക്കിൽ പിഴ അടയ്ക്കേണ്ടി വരും. foscos.fssai.gov.in വഴി ഓൺലൈനായി റിട്ടേൺ സമർപ്പിക്കാം.
മന്ത്രിയുടെ പരാതി പരിഹാര അദാലത്ത്
കളമശേരി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മന്ത്രി പി. രാജീവ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് –പബ്ലിക് സ്ക്വയർ ഇന്ന് മുതൽ. ആദ്യ അദാലത്ത് കളമശേരി ഞാലകം കൺവൻഷൻ സെന്ററിൽ രാവിലെ 9ന്. മറ്റ് അദാലത്തുകളുടെ വേദി, തീയതി, സമയം ക്രമത്തിൽ: കുന്നുകര അഹന ഓഡിറ്റോറിയം –17 രാവിലെ 9, ആലങ്ങാട് കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ–19 രാവിലെ 9. കടുങ്ങല്ലൂർ കമ്യൂണിറ്റി ഹാൾ– 22 ഉച്ചയ്ക്ക് 2, കരുമാല്ലൂർ എൻഎസ്എസ് ഓഡിറ്റോറിയം തട്ടാംപടി– 24 രാവിലെ 9. ഏലൂർ പാതാളം മുനിസിപ്പൽ ടൗൺ ഹാൾ– 24 ഉച്ചയ്ക്ക് 2.30.
മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സ്;
കൊച്ചി ∙ അസാപ് കേരളയും കൊച്ചിൻ ഷിപ്യാഡും ചേർന്നു നടത്തുന്ന മറൈൻ സ്ട്രക്ച്റൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിന് അപേക്ഷിക്കാം. 2021 ലോ ശേഷമോ ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ഫാബ്രിക്കേഷൻ കോഴ്സുകൾ പാസായവർക്കാണ് 6 മാസം ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശനം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്കു കൊച്ചിൻ ഷിപ്യാഡിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അവസരവും ലഭിക്കും. വെബ്സൈറ്റിലുടെ (https://asapkerala.gov.in/course/marine-structural-fitter/) റജിസ്റ്റർ ചെയ്യാം. 9495999658
അധ്യാപക ഒഴിവ്
പെരുമ്പാവൂർ ∙ തെക്കേ എഴിപ്രം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 15ന് 10ന്.
ജില്ലാ സിവിൽ ഡിഫൻസ് കോറിൽ അംഗമാകാം
കൊച്ചി∙ പ്രകൃതിക്ഷോഭം, ദുരന്ത സാഹചര്യങ്ങളിൽ ജില്ലാ സിവിൽ ഡിഫൻസ് കോറിൽ അംഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ വിമുക്തഭടന്മാർ 20നു മുൻപു ജില്ലാ സൈനികക്ഷേമ ഓഫിസിൽ ബന്ധപ്പെടണം. 0484 2422239.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
പെരുമ്പാവൂർ ∙ വളയൻചിറങ്ങര മൃഗാശുപത്രിയിൽ 80 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 140 രൂപ നിരക്കിൽ 15ന് രാവിലെ 9.30ന് വിതരണം ചെയ്യും. 9895205867.
കോലഞ്ചേരി ∙ പുത്തൻകുരിശ്, കോലഞ്ചേരി മൃഗാശുപത്രികളിൽ 130 രൂപ നിരക്കിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 15ന് രാവിലെ 9.30ന് വിതരണം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
കടയിരുപ്പ് ∙ ഐക്കരനാട് പഞ്ചായത്ത് തുടർ വിദ്യാ കേന്ദ്രത്തിൽ പത്താംതരം തുല്യത, ഹയർ സെക്കൻഡറി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 20നു മുൻപ് അപേക്ഷിക്കണം. 9544374628.
വൈദ്യുതി മുടക്കം
നെട്ടൂർ നോർത്ത് കടവ്, കൂട്ടുങ്കൽ അമ്പലം, കല്ലാത്ത് ക്ഷേത്രം, നെട്ടൂർ എവിടി, തൃക്കയിൽ അമ്പലം, നെട്ടൂർ കോളനി, അറയ്ക്കൽ അമ്പലം, തപസ്യ നഗർ, മനക്കച്ചിറ, തട്ടേക്കാട്, കുണ്ടന്നൂർ ജംക്ഷൻ, നഗരസഭ, ധന്യ ജംക്ഷൻ, എസ്എൻ ജംക്ഷൻ പരിസരങ്ങളിൽ 8 മുതൽ 5.30 വരെ.
തൃക്കാക്കര കൊല്ലംകുടിമുകൾ, മുൻപാലം റോഡ്, ഭാരത് മാതാ കോളജ് റോഡ്, അത്താണി റോഡ്, വാനാന്ത്ര എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി.
വെണ്ണല നാരായണാശാൻ റോഡ്, കൃഷ്ണപിള്ള റോഡ്, ചളിക്കവട്ടം പരിസരങ്ങളിൽ 10 മുതൽ 4 വരെ