
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ലഹരി വേട്ട. 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി ഇസ്മായിൽ.ബി.എം (37 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത്.വി.വി, ബന്ധടുക്ക റെയിഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻ.കെ, ജോബി.കെ.പി എന്നിവർ പങ്കെടുത്തു.
അതേസമയം, കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ മാരുതി കാറിൽ നിന്ന് മെത്താംഫിറ്റമിൻ കണ്ടെടുത്തിരുന്നു. 12.087 ഗ്രാം മെത്താംഫിറ്റമിനാണ് കണ്ടെടുത്തത്. എക്സൈസ് പാർട്ടിയെക്കണ്ട് അപകടകരമായ രീതിയിൽ മാരുതി കാർ ഓടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതി പിന്നീട് വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അബ്ദുൾ ലത്തീഫ് ആണ് കേസിലെ പ്രതി.
കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയ്ക്കായുള്ള അന്വേഷണം ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാത്യു.കെ.ഡി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് കുമാർ.വി, പ്രിവന്റീവ് ഓഫീസർ മനാസ്.കെ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) നൗഷാദ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ.ടി.വി, ജിതിൻ.വി, ധനേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സജീഷ്.പി, പ്രവീൺ കുമാർ.പി.എ എന്നിവർ അടങ്ങുന്ന സംഘമാണ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]