
കൊച്ചി: ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാർത്ഥികൾക്കുള്ള കരിയർ ഓപ്ഷനുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് പോഡ്കാസ്റ്റ് പരമ്പര ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്നുള. വിവിധ വിഷയങ്ങളിലെ വിവിധ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവ് വളർത്താനും ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ കരിയർ ചോയിസുകൾ സുപരിചിതമാക്കുവാനും ലക്ഷ്യമിടുന്നതാണ് പോഡ്കാസ്റ്റ്. ഇത്തരത്തിലുള്ള ആദ്യത്തെ പോഡ്കാസ്റ്റ് പരമ്പരയായ ‘പ്രൊഫ. മഹേഷ് പോഡ്കാസ്റ്റ്’ ആഴ്ച്ചതോറും ഓരോ പുതിയ എപ്പിസോഡ് അവതരിപ്പിക്കും. സ്പോട്ടിഫൈ, യൂട്യൂബ്, ആപ്പിൾ പോഡ്കാസ്റ്റ് എന്നിവ പോലുള്ള എല്ലാ പ്രമുഖ പ്ലാറ്റ്ഫോമുകളിലും പോഡ്കാസ്റ്റ് ലഭിക്കും.
വിശ്വസനീയവും അപ്-ടു-ഡേറ്റുമായ മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട്, ഈ പോഡ്കാസ്റ്റ് ആധുനിക വിദ്യാഭ്യാസ രീതികളിൽ തീരുമാനമെടുക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനിവാര്യമായ അറിവ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. വിദഗ്ദ്ധുടെ അഭിമുഖങ്ങൾ, വിദ്യാർത്ഥികളുടെ ചോദ്യോത്തരവേള തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഐഐടി മദ്രാസിലെ സെന്റർ ഓഫ് എക്സലൻസ് ഓൺ സ്പോർട്ട്സ് സയൻസ് ആൻഡ് അനലിറ്റിക്സിന്റെ മേധാവിയാണ് പ്രൊഫ. മഹേഷ് പഞ്ചഗ്നുള.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]