
സുഹൃത്തുക്കളായ 2 യുവാക്കൾ തമ്മിൽ വാക്കുതർക്കം: ഒരാൾ കുത്തേറ്റു മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമങ്ങാട്∙ മാർക്കറ്റിൽ ഇന്നലെ രാത്രി ഏഴേമുക്കാലിന് സുഹൃത്തുക്കളായ 2 യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. അഴിക്കോട് വളവെട്ടിയിൽ മുഹമ്മദ് ഹാഷിർ (30) ആണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ 6 കുത്തുകളേറ്റു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇപ്പോൾ നെടുമങ്ങാട്ട് വാടകയ്ക്ക് താമസിക്കുന്ന മുണ്ടേല സ്വദേശി നിസാറാണ് കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിടികിട്ടിയിട്ടില്ല.