
കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്ത് കാൽനൂറ്റാണ്ടിന്റെ കൂട്ടുമായി ബിനി
തൃക്കരിപ്പൂർ ∙ ആതുരസേവനത്തിൽ മികവിന്റെ പടികൾ ചവിട്ടി തൃക്കരിപ്പൂർ ഗവ.താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബിനി സ്തുത്യർഹ സേവനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മികച്ച സേവനം നടത്തിയ നഴ്സുമാർക്കുള്ള പുരസ്കാരം മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.ജനറൽ നഴ്സിങ് വിഭാഗത്തിൽ കാസർകോട് ജില്ലാതല പുരസ്കാരമാണു ബിനിക്കു ലഭിച്ചത്.
1995ൽ ആരോഗ്യമേഖലയിൽ സേവനം തുടങ്ങുകയും 2001ൽ പിഎസ്സി നിയമനം ലഭിക്കുകയും ചെയ്ത ബിനി, സർക്കാർ ആരോഗ്യരംഗത്തു കാൽനൂറ്റാണ്ട് എത്തുമ്പോഴാണു മികവിനുള്ള പുരസ്കാരം തേടിയെത്തിയത്. ജില്ലാ ആശുപത്രിയിലും ജില്ലയിലെ മറ്റു വിവിധ ആശുപത്രികളിലും സേവനം നടത്തിയിട്ടുണ്ട്.ചെറുവത്തൂർ സ്വദേശിനിയാണ്.
ജില്ലാ ആശുപത്രിയിലെ കൺസൽറ്റന്റ് സർജൻ ഡോ.കെ.ഒ.രവീന്ദ്രനാണു ഭർത്താവ്. ഡോ.ദേവിക രവീന്ദ്രനും ഇപ്പോൾ എംബിബിഎസ് പഠിക്കുന്ന ദീപിക രവീന്ദ്രനുമാണു മക്കൾ.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ബിനിയെ അഭിനന്ദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]