
കൊല്ലം ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘എന്റെ കേരളം’ പ്രദർശന വിപണന മേള 14 മുതൽ: കൊല്ലം∙ ഇന്ത്യ–പാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ‘എന്റെ കേരളം’ പ്രദർശന വിപണന മേള 14ന് തുടങ്ങും. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒൻപതു വർഷ കാലയളവിൽ ജില്ലയിൽ നടപ്പിലാക്കിയ വികസന-ജനക്ഷേമ-സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുന്നത്.14ന് വൈകിട്ട് 4 ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയാകും. മന്ത്രി കെ.ബി ഗണേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തിന് മുന്നോടിയായി ബൈക്ക് റാലിയുണ്ടാകും. ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയും അനുബന്ധമായി നടത്തും.
ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന-വിപണന മേള. 55000 ചതുരശ്ര അടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വിവിധ സൗജന്യ സേവനങ്ങളും 156 തീം സ്റ്റാളുകളിൽ കണ്ടറിയാം. 96 കമേഴ്സ്യൽ സ്റ്റാളുകളിൽ വിവിധ വകുപ്പുകളുടേയും സർക്കാർ ഏജൻസികളുടേയും ഉൽപന്ന പ്രദർശനവും വിൽപനയും നടക്കും. വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും വേറിട്ട രുചികളുടെ ഫുഡ് കോർട്ടുകളുണ്ടാകും. കൂടാതെ വ്യത്യസ്തമായ കലാപരിപാടികൾ ദിവസവും വൈകുന്നേരങ്ങളിൽ ആസ്വദിക്കാം. പ്രവേശനം സൗജന്യം. പുതുക്കിയ തീയതിയും പരിപാടികളിലെ പുനഃക്രമീകരണവും ഇന്നലെ നടത്തിയ യോഗത്തിലാണ് തീരുമാനിച്ചത്. കലക്ടർ എൻ. ദേവിദാസ്, സബ് കലക്ടർ നിഷാന്ത് സിഹാര, എഡിഎം ജി. നിർമൽ കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എൽ. ഹേമന്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപേക്ഷ ക്ഷണിച്ചു
ചവറ∙ കൊറ്റൻകുളങ്ങര ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ നൈപുണ്യ വികസന കേന്ദ്രത്തിൽ ജിഎസ്ടി അസിസ്റ്റന്റ്, മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പയർ ടെക്നിഷ്യൻ എന്നീ കോഴ്സുകൾക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. നിലവിൽ പഠിക്കുന്നവർക്കും പഠനം മുടങ്ങിയവർക്കും എസ്എസ്എൽസി പാസായവർക്കും പ്രവേശനം ഉണ്ടാകും. പ്രായം 15നും 23 നും ഇടയിൽ. ഓരോ കോഴ്സിനും 25 പേർക്കാണ് അഡ്മിഷൻ ലഭിക്കുന്നത്. അപേക്ഷ ഫോം സ്കൂളിൽ നിന്നും ലഭിക്കും. ഈ മാസം 15 വരെ അപേക്ഷിക്കാം. 7510523868
കരുനാഗപ്പള്ളി ∙ ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യമായ കോഴ്സിന് 15 വരെ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ എൻഎസ്ക്യൂഎഫ് ലവൽ 4 സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്ന ഗ്രാഫിക് ഡിസൈനർ , വെബ് ഡവലപ്പർ എന്നീ ജോബ് റോളുകളാണ് ലഭ്യമാകുന്നത്. നിലവിൽ പഠിക്കുന്നവരോ പഠനം മുടങ്ങിയവരോ ആയ എസ്എസ്എൽസി പാസായ 15 നും 23 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിനും 25 പേർക്കാണ് അഡ്മിഷൻ. കരുനാഗപ്പള്ളി ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അപേക്ഷ ഫോം വാങ്ങേണ്ടത്. വിവരങ്ങൾക്ക് സ്കിൽ സെന്റർ കോഓർഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ: 8113998154.
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റും ഉണ്ടായേക്കാം.
|∙പകൽ ഉയർന്ന താപനില
∙കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ പള്ളിമുക്ക് വില്ലേജ്, പള്ളിമുക്ക് മാർക്കറ്റ്, പണിക്കർ കുളം എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അയത്തിൽ ∙ ദിയ, കലുങ്ക്, വൈഎംഎ, ഗവ. എൽപി സ്കൂൾ, മാവേലി സ്റ്റോർ, ബൈപാസ്, ഇരട്ടക്കുളം, ഇരട്ടക്കുളം ക്ഷേത്രം, ഇംപീരിയൽ, കൊച്ചുകുളം, പെയ്ന്റ് കമ്പനി, പാൽക്കുളങ്ങര ക്ഷേത്രം, പുത്തൻചന്ത, രാമാനുജവിലാസം, തെക്കടം എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ് ∙ അമൃതകുളം, നാലുകുറ്റി, ഡയറി ഫാം, ജസ്റ്റിൻ, കമ്പിത്തഴിയം എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.