തിരുവനന്തപുരം: കഞ്ചാവ് കേസിൽ ദേശീയ സ്കേറ്റിങ് ചാമ്പ്യൻ പഴകുറ്റി സ്വദേശി പ്രിൻസിനെ (25) നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. 10 ഗ്രാം കഞ്ചാവാണ് ഇയാളുടെ നെടുമങ്ങാട്ടെ പഴകുറ്റിയിലെ വീടിനു സമീപത്തു നിന്നും കണ്ടെത്തിയത്.
കഞ്ചാവ് ഉണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് പൊലീസും ഡാൻസാഫ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് സി ഐ രാജേഷ് കുമാർ, ഡാൻസഫ് ടീമിലെ എസ് ഐ ഓസ്റ്റിൻ ഡെന്നിസൻ എന്നിവരാണ് പരിശോധനക്ക് നേതൃത്യം കൊടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

