
പാക്ക് പോർവിമാനങ്ങൾ തകർത്തു; റാവൽപിണ്ടി വിറച്ചു; മധ്യസ്ഥ അവകാശവാദം ആവർത്തിച്ച് ട്രംപ്–ഇന്നത്തെ പ്രധാനവാർത്തകൾ
ഇന്ത്യ–പാക്ക് വെടിനിർത്തലുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇന്നും ചർച്ചയായത്. പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയെന്നും ദൗത്യം തുടരുകയാണെന്നും വ്യോമസേന അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു പകരമായി പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയെന്നും നീതി നടപ്പാക്കിയെന്നും പിന്നാലെ ഇന്ത്യൻ സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
35 മുതൽ 40 പാക്ക് സൈനികർ കൊല്ലപ്പെട്ടുവെന്നും പാക്ക് പോർവിമാനങ്ങൾ തകർത്തെത്തും പ്രതിരോധ സേനകൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ ഗർജനത്തിൽ പാക്കിസ്ഥാൻ സൈനികാസ്ഥാനം വരെ വിറച്ചെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. ഇന്ത്യയിൽ ആക്രമണം നടത്തിയ ഭീകരർക്ക് രാജ്യം ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇന്ത്യ–പാക്ക് വെടിനിർത്തലിൽ യുഎസ് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നെയുമെത്തി. അതേസമയം, വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രതികരണം. ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് ഇടക്കാല സർക്കാർ വിലക്കേർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന വാർത്ത. 2024ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ഹസീനയ്ക്ക് എതിരെയുള്ള കേസുകളിൽ വിധി വരാനിരിക്കെയാണ് നിരോധനം.
വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. മാഹി സ്വദേശികളാണ് മരിച്ചത്.
ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]