
ഹജ് തീർഥാടനത്തിനു പോകാനിരുന്ന മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ തീർഥാടനത്തിനു പുറപ്പെടേണ്ടിയിരുന്ന മലപ്പുറം വെള്ളിയഞ്ചേരി ചേരിപ്പറമ്പ് സ്വദേശി താഴത്തെ പീടികയിൽ മുഹമ്മദ് റഫീഖ് (60) വാഹനാപകടത്തിൽ മരിച്ചു. മേയ് 19ന് പുലർച്ചെ ഒരു മണിക്ക് കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന വിമാനത്തിൽ പോകാനാണ് മുഹമ്മദ് റഫീഖ് ഭാര്യ സി.കെ ലൈലയോടൊപ്പം ഹജിന് അപേക്ഷ സമർപ്പിച്ചിരുന്നത്.
മഞ്ചേരി മരത്താണിയിൽ ശനിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിലാണ് മുഹമ്മദ് റഫീഖ് മരണപ്പെട്ടത്. മണ്ണാർക്കാട് കല്ലടി ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലായിരുന്നു.
മക്കൾ: ഡോ. റഷ, റന, റയാൻ.
മരുമകൻ: ഡോ. കിനാൻ മഞ്ചേരി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചേരിപ്പറമ്പ് മസ്ജിദുൽ ഹുദയിൽ ഖബറടക്കി. തീർഥാടകന്റെ നിര്യാണത്തിൽ സംസ്ഥാന ഹജ് കമ്മിറ്റി അനുശോചിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]