
ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പകച്ചുനിൽക്കുന്നതിനിടെ പാകിസ്ഥാനിലെ തമ്മിലടിയും പുറത്ത്. സർക്കാരിനും സൈന്യത്തിനും എതിരെ ആഞ്ഞടിച്ച് പി ടി ഐ എം പി രംഗത്തെത്തി. ‘നിങ്ങൾക്കെല്ലാം വിദേശത്ത് സ്വത്തുണ്ട്, നാട്ടിൽ കഴിയേണ്ടത് ഞങ്ങൾ’ – എന്നായിരുന്നു പി ടി ഐ എം പി ഷാഹിദ് അഹമ്മദ് പ്രസംഗിച്ചത്. ഈ പ്രസംഗം സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ പാക് ഭരണകൂടം ആടിയുലയുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് പി ടി ഐ എം പി ഷാഹിദ് അഹമ്മദിന്റെ പ്രസംഗം എന്നാണ് വിലയിരുത്തലുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]