
കാസർകോട് ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രണ്ടാം ക്ലാസുകാരൻ നമ്രതിന്റെ ചിത്രപ്രദർശനം ഇന്ന്
ചെറുവത്തൂർ ∙ രണ്ടാം ക്ലാസുകാരൻ നമ്രതിന്റെ എമ്പുരാൻ ചിത്രപ്രദർശനം ഇന്ന് 10.30ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ കാരയ്ക്ക മണ്ഡപം വിജയകുമാർ ചടങ്ങിൽ പങ്കെടുക്കും. ശത്രു സംഹാരവും ശിഷ്ട പരിപാലനവും നടത്തുന്ന പീഡവഴക്ക പ്രകാരമുള്ള 40 തെയ്യങ്ങളുടെ സർഗ രചനകളാണ് എമ്പുരാൻ ചിത്രപ്രദർശനത്തിൽ ഉള്ളത്. കൂടാതെ കളിമൺ ശിൽപ പ്രദർശനവുമുണ്ട്. ചെമ്പകാനം ചിത്ര ശിൽപകല അക്കാദമി വിദ്യാർഥിയായ നമ്രത് വെള്ളൂർ ഗവ.എൽപി സ്കൂളിലാണ് പഠിക്കുന്നത്. നടുവപ്പുറത്തെ അധ്യാപകനായ എ.അനീഷിന്റെയും, എ.രശ്മിയുടെയും മകനാണ്. സഹോദരൻ മെഹിത്.