
പാലക്കാട് ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇഎൻടി ഡോക്ടർമാരുടെ സമ്മേളനം
പാലക്കാട്∙ സംസ്ഥാനത്തെ ഇഎൻടി ഡോക്ടർമാരുടെ വാർഷിക സമ്മേളനം മിഡ് ടേം എഒഐ കോൺ നാളെയും 11നും കഞ്ചിക്കോട് ഡിസ്ട്രിക്ട് 9 ഹോട്ടലിൽ നടക്കും.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും
പാലക്കാട് ∙ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്നു ധോണി ലീഡ് കോളജിൽ തുടക്കമാകും. രാവിലെ 9.30ന് കേന്ദ്രസർക്കാരിന്റെ നാഷനൽ സയൻസ് ചെയറിലെ ശാസ്ത്രജ്ഞൻ ഡോ. പാർഥാ പി.മജുംദാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30നു പി.ടി.ഭാസ്കരപ്പണിക്കർ അനുസ്മരണം എഴുത്തുകാരി സുധാ മേനോൻ ഉദ്ഘാടനം ചെയ്യും. 11നു രാവിലെ 11ന് ഭാരവാഹി തിരഞ്ഞെടുപ്പും ചർച്ചയും സമാപനവും.
അദാലത്ത് 22ന്
പാലക്കാട് ∙ കേരള പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ അട്ടപ്പാടിയിൽ 22ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ അഗളി മിനി സിവിൽ സ്റ്റേഷൻ റവന്യു ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. വിവരങ്ങൾക്ക്: 9188916128.
ട്യൂട്ടറെ നിയമിക്കുന്നു
പാലക്കാട് ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട മുണ്ടൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (പെൺ), കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റൽ (ആൺ) എന്നിവിടങ്ങളിലേക്ക് യുപി, ഹൈസ്കൂൾ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനു ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ രേഖകൾ സഹിതം 20നു മുൻപ് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം. 8547630126.
ഹോസ്റ്റൽ പ്രവേശനം
പാലക്കാട് ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെട്ട കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ (ആൺ) താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതൽ 10 വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവർക്ക് താമസം ഭക്ഷണം, ട്യൂഷൻ, നോട്ട്ബുക്ക്, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ 20 മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 8547630126.
ഐഎൻടിയുസി അട്ടപ്പാടി മേഖലാ സമ്മേളനം ഇന്ന്
അഗളി ∙ ഐഎൻടിയുസി അട്ടപ്പാടി മേഖലാ സമ്മേളനം ഇന്നു രാവിലെ 10.30ന് അട്ടപ്പാടി ക്യാംപ് സെന്ററിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ആദർശ സമ്മേളനം
കുമരനല്ലൂർ ∙ കെഎൻഎം കുമരനല്ലൂർ മണ്ഡലം ആദർശ സമ്മേളനം ഇന്നു വൈകിട്ട് 5നു കൂനംമൂച്ചി സെന്ററിൽ നടക്കും. ‘നവോത്ഥാനം പ്രവാചകമാതൃക’ എന്നതാണു പ്രമേയം. ഡോ.മുനീർ മദനി, ഷറഫുദ്ദീൻ തയ്യമ്പാട്ടിൽ, അബൂബക്കർ മേഴത്തൂർ, എൻ.കുഞ്ഞിപ്പ എന്നിവർ പ്രസംഗിക്കും.
നേത്രപരിശോധനാ ക്യാംപ് 11ന്
ചെർപ്പുളശ്ശേരി ∙ സത്യസായി സേവാസമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് 11നു രാവിലെ 9.30 മുതൽ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 9947548909.
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
ശ്രീകൃഷ്ണപുരം∙ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരാകുർശ്ശി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025 വർഷത്തേക്ക് 5 പട്ടികജാതി, ഒരു മറ്റു പിന്നാക്ക വിഭാഗം സീറ്റുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, കഴിഞ്ഞ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് എന്നിവ സഹിതം 20നു മുൻപു ഹോസ്റ്റലിലോ ശ്രീകൃഷ്ണപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലോ സമർപ്പിക്കണം.
റെയിൽവേ ഗേറ്റ് അടച്ചിടും
പാലക്കാട് ∙ പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലുള്ള റെയിൽവേ ഗേറ്റ് ഇന്നു വൈകിട്ട് ആറു മുതൽ നാളെ രാവിലെ ആറു വരെയും നാളെ വൈകിട്ട് ആറു മുതൽ 11നു രാവിലെ ആറു വരെയും അടച്ചിടും. പെരുമുടിയൂർ വഴി പോകുന്ന വാഹനങ്ങൾ പട്ടാമ്പി ശങ്കരമംഗലം റോഡിലൂടെയും പട്ടാമ്പി-പള്ളിപ്പുറം റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൊപ്പം മുതുതല റോഡിലൂടെയും 10, 11 തീയതികളിൽ ഗേറ്റ് അടച്ചിടുന്ന സമയത്തു പട്ടാമ്പി-പള്ളിപ്പുറം റോഡിലൂടെ പോകേണ്ട വാഹനങ്ങൾ പട്ടാമ്പിയിൽ നിന്നു വെള്ളിയാംകല്ല് പാലം വഴി പള്ളിപ്പുറം റോഡ് ഉപയോഗിക്കണം.
പാലക്കാട് ∙ വല്ലപ്പുഴയ്ക്കും കുലുക്കല്ലൂർ സ്റ്റേഷനും ഇടയിലുള്ള ലെവൽക്രോസ് ഇന്നു രാവിലെ എട്ടു വരെ അടച്ചിടും. പട്ടാമ്പി-ചെർപ്പുളശ്ശേരി വഴി പോകേണ്ട വാഹനങ്ങൾ പട്ടാമ്പി- യാറം-മുളയങ്കാവ്- ചെർപ്പുളശ്ശേരി വഴി പോകണം.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
വടകരപ്പതി ∙ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് 12ന് 11 മണിക്ക് വടകരപ്പതി പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. വിവരങ്ങൾക്ക്: 04923–291936