
കൊല്ലം ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടുംബയോഗം
കൊട്ടാരക്കര ∙ കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം പുനലൂർ മേഖലാ സമ്മേളനം നാളെ 3.30നു പുനലൂർ കെ.ജി. കൺവൻഷൻ സെന്ററിൽ പ്രഫ. ജോൺ കുരാക്കാരൻ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷനാകും.
ഹൃദയ ക്യാംപ്
കൊട്ടാരക്കര ∙ മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനം സഹായി പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ചു കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സാ ക്യാംപ് 17ന് 9 മുതൽ കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടക്കും. ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും. 22 വയസ്സിൽ താഴെയുള്ള ജന്മനാ ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ടവർ, പല കാരണങ്ങൾ കൊണ്ടും തുടർചികിത്സ നടത്താൻ കഴിയാത്തവർ എന്നിവർക്കു ക്യാംപ് പ്രയോജനപ്പെടുത്താമെന്നും എല്ലാവർക്കും പങ്കെടുക്കാമെന്നും ഭദ്രാസന സെക്രട്ടറി റവ. ഷിബു ഏബ്രഹാം ജോൺ, കൺവീനർ റവ. കെ.എ.ജേക്കബ്, ഭദ്രാസന ട്രഷറർ കെ.ജോർജ് പണിക്കർ എന്നിവർ അറിയിച്ചു. ഫോൺ: 8547583861, 9188461620.
അഭിമുഖം 13ന്
കൊല്ലം∙ സർക്കാർ മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം 13ന് രാവിലെ 11ന് നടത്തും. ഒഴിവുകളുടെ എണ്ണം: ഒന്ന്, യോഗ്യത: പിജി (ടിസിഎംസി റജിസ്ട്രേഷൻ ), പ്രായപരിധി– 40. അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അഭിമുഖത്തിനു ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.gmckollam.edu.in സന്ദർശിക്കുക.
കരാർ നിയമനം
കൊല്ലം∙ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ റിസർച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തും. യോഗ്യത: സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എംപിഎച്ച് / എംഎസ്സി നഴ്സിങ് / എംഎസ്ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്സ്. 15നു വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.shsrc.kerala.gov.in. 0471 2323223.
ജനതാദൾ(എസ്) സിറ്റി കൺവൻഷൻ നാളെ
കൊല്ലം∙ജനതാദൾ(എസ്) കൊല്ലം സിറ്റി കൺവൻഷൻ നാളെ പബ്ലിക് ലൈബ്രറി ഹാളിൽ 2നു നടക്കും. മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ ഗോപി, മോഹൻദാസ് രാജധാനി, പാറയ്ക്കൽ നിസാമുദ്ദീൻ, നുജുമുദ്ദീൻ അഹമ്മദ് എന്നിവർ അറിയിച്ചു.
വിദ്യാർഥികൾക്കായി സർഗോത്സവം ക്യാംപ് 15 മുതൽ
കൊല്ലം∙ എൻഎസ് സഹകരണ ആശുപത്രിയുടെ സാംസ്കാരിക വിഭാഗമായ എൻഎസ് പബ്ലിക് ലൈബ്രറിയും എൻഎസ് നഴ്സിങ് കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്ന് ഹൈസ്കൂൾ വരെ പഠിക്കുന്ന കുട്ടികൾക്കായി സർഗോത്സവം ത്രിദിന ക്യാംപ് സംഘടിപ്പിക്കും. 15 നു തുടങ്ങുന്ന ക്യാംപിൽ ശാസ്ത്ര പരീക്ഷണങ്ങൾ, ഓറിഗാമി, ശാസ്ത്രകളികൾ, കളിപ്പാട്ട നിർമാണം, പഠനോപകരണ നിർമാണം, നാടകം, അഭിനയ പരിചയം, ചിത്രകലാ പരിശീലനം, ഷോർട്ട് ഫിലിം നിർമാണം, ശാസ്ത്ര മാജിക്കുകൾ, മാജിക്കിലെ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.15ന് രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. എൻഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ അധ്യക്ഷനാകും. 17ന് വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ഡി.സുരേഷ്കുമാർ അധ്യക്ഷനാകും. റജിസ്ട്രേഷനായി 9447800187 എന്ന നമ്പറിൽ വിളിക്കണമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡി. സുരേഷ്കുമാർ, കൊട്ടിയം രാജേന്ദ്രൻ, ഡോ.കെ.എൻ.സുരേഷ്, നജീം കെ. സുൽത്താൻ, വിലാസിനിയമ്മ, ശോഭ ആനി എന്നിവർ അറിയിച്ചു.