
കോട്ടയം ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. പകൽ താപനില ഉയർന്നിരിക്കും
കല്ലറയിൽ ഫുഡ് മേക്കിങ് കോഴ്സ്
കല്ലറ ∙ കോട്ടയം എസ് ബി ഐ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കല്ലറയിൽ ഫുഡ് മേക്കിങ് കോഴ്സ് നടത്തുന്നു. നോർത്തിന്ത്യൻ, സൗത്തിന്ത്യൻ ഫുഡ്, ബേക്കറി ഐറ്റംസ്, കേക്ക് നിർമാണം തുടങ്ങിയവയിൽ വിദഗ്ധർ പരിശീലനം നൽകുന്നു. 12 മുതൽ ആരംഭിക്കുന്ന ഈ കോഴ്സിന്റെ കാലാവധി 12 ദിവസം ആണ്. 18 മുതൽ 44 വയസ്സ് വരെയുള്ള ആർക്കും പങ്കെടുക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ എൻ.സി.വി.ടി, സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റുകളും നൽകുന്നു. കൂടാതെ സംരംഭം തുടങ്ങേണ്ടവർക്ക് ലോൺ സൗകര്യവും ചെയ്തു കൊടുക്കുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് ആണ് അവസരം. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം ഉൾപ്പെടെ കോഴ്സ് തികച്ചും സൗജന്യമാണെന്ന് പഞ്ചായത്തംഗം അരവിന്ദ് ശങ്കർ അറിയിച്ചു. ഫോൺ – 9048048414.
സർട്ടിഫിക്കറ്റ് പരിശോധന
കടുത്തുരുത്തി ∙ ജില്ലാ വിദ്യാഭ്യാസ ഓഫിസിനു കീഴിൽ 2024 നവംബർ വിജ്ഞാപനപ്രകാരം കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 13, 14 തീയതികളിൽ കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കും. പരീക്ഷാർഥികൾ സർട്ടിഫിക്കറ്റുകൾ , ഹാൾ ടിക്കറ്റ് എന്നിവയുമായി നേരിട്ട് ഹാജരാകേണ്ടതാണ് .ഫോൺ – 04829283511.
വൈദ്യുതി മുടക്കം
പാലാ ∙ 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് 7 മുതൽ വൈകിട്ട് 5 വരെ രാമപുരം, പൈക, കിടങ്ങൂർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
എംജിയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കോട്ടയം ∙ എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഓൺലൈൻ ബാച്ചിലേക്കുള്ള അപേക്ഷകൾ 20 വരെ സ്വീകരിക്കും. ഫോൺ: 91883 74553.
മെഡിക്കൽ കോളജിൽ ഒഴിവ്
കോട്ടയം ∙ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് 12ന് അഭിമുഖം നടത്തും. ഫോൺ: 0481 2597284.
തൊഴിൽമേള ഇന്ന്
കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10നു തൊഴിൽമേള നടത്തും. കലക്ടറേറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അല്ലാത്തവർ 250 രൂപ ഫീസടച്ച് റജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2563451.
മുട്ടക്കോഴിക്കുഞ്ഞ്
വാഴൂർ ∙ ഒന്നര മാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 15നു രാവിലെ 9.30 മുതൽ 3 വരെ വാഴൂർ മൃഗാശുപത്രിയിൽ നിന്നു വിതര