
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവ്
വർക്കല∙ ശിവഗിരി എച്ച്എസ്എസിൽ കൊമേഴ്സ് വിഭാഗം ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. വിവരങ്ങൾക്ക്–9495203191
തിരുവനന്തപുരം ∙ തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ഇ-ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കെക്സ്കോണിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. ഫോൺ: 0471 2320771, www.kexcon.in.
അഭിമുഖം 12ന്
നെടുമങ്ങാട്∙ മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണം ക്ഷേമം സംബന്ധിച്ച നിയമം 2007 പ്രകാരം മെയ്ന്റനൻസ് ട്രൈബ്യൂണലിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ ഒത്തുതീർപ്പു നടപടി സ്വീകരിക്കുന്നതിനായി അനുരഞ്ജന ഉദ്യോഗസ്ഥരെ നിയമിക്കും. നെടുമങ്ങാട് മെയ്ന്റനൻസ് ട്രൈബ്യൂണലിനു കീഴിലാണ് നിയമനം. മുതിർന്ന പൗരൻമാരുടെയോ ദുർബല വിഭാഗങ്ങളുടെയോ ക്ഷേമ പ്രവർത്തനങ്ങളിൽ ഭാഗമായവർക്കും വിദ്യാഭ്യാസം / ആരോഗ്യം / ദാരിദ്ര്യ നിർമാർജനം / സ്ത്രീശാക്തീകരണം / സാമൂഹിക ക്ഷേമം / ഗ്രാമവികസനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടനയിൽ അംഗമാവുകയോ മുതിർന്ന ഭാരവാഹിയായി കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിക്കുകയോ ചെയ്തവർക്ക് അപേക്ഷിക്കാം. നിലവിൽ അഞ്ച് ഒഴിവുകളാണ് ഉള്ളത്. താൽപര്യമുള്ളവർ 12ന് രാവിലെ 10.30ന് നെടുമങ്ങാട് റവന്യു ഡിവിഷനൽ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക്: 0471-2343241
മേട്രൻ കം റസിഡന്റ് ട്യൂട്ടർ, ട്യൂഷൻ ടീച്ചർ തസ്തിക അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട്∙ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളുടെ അരുവിക്കര പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വർഷം ഒഴിവുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ, ഇംഗ്ലിഷ്, ഹിന്ദി, സയൻസ്, കണക്ക് എന്നീ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനായി ട്യൂഷൻ ടീച്ചർ എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് പ്രതിമാസം 12000/- രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ട്യൂഷൻ ടീച്ചറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യു.പി വിഭാഗത്തിന് 4500/-രൂപ നിരക്കിലും ഹൈസ്കൂൾ വിഭാഗത്തിന് 6000/- രൂപ നിരക്കിലും പ്രതിമാസ ഓണറേറിയം നൽകും. താൽപര്യമുള്ളവർ ഉദ്യോഗാർഥികൾ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 12ന് നെടുമങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ രാവിലെ 11ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകുക. വിവരങ്ങൾക്ക്: 8547630017
4 വർഷ ബിരുദം പ്രവേശനം: അപേക്ഷിക്കാം
തിരുവനന്തപുരം∙കേരള സർവകലാശാലയിലെ പഠന വകുപ്പുകളിൽ 4 വർഷ ബിരുദ പ്രവേശന പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം.16 മേജർ വിഷയങ്ങളിൽ 4 വർഷ ഓണേഴ്സ് വിത്ത് റിസർച് പ്രോഗ്രാമുകളാണ് ഉള്ളത്. ബിരുദപഠനത്തിന്റെ 3 വർഷത്തിൽ 75% (CGPA-7.5) മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർഥികൾക്കു നാലാം വർഷം തുടർന്നു പഠിക്കാം. 4 വർഷ ഡിഗ്രി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച് ബിരുദമാണ് ലഭിക്കുക. www.admissions.keralauniversity.ac.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോ: 9188524612.
എംബിഎ കോഴ്സ്
തിരുവനന്തപുരം∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ കോഴ്സിന് 25ന് അകം അപേക്ഷിക്കാം. സംസ്ഥാന, ദേശീയ തല പഠനയാത്രകൾ കോഴ്സിന്റെ ഭാഗമാണ്. ദുരന്തനിവാരണ കൺട്രോൾ റൂമുകളിലും മറ്റും പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിക്കും. വിവരങ്ങൾക്ക്– www.ildm.kerala.gov.in, [email protected], 8547610005.
ഐസിടാക് പ്രോഗ്രാമുകളിൽ പ്രവേശനം
തിരുവനന്തപുരം ∙ ഐസിടി അക്കാദമി ഓഫ് കേരളയുടെ 4 മാസം ദൈർഘ്യമുള്ള ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക് ഡവലപ്മെന്റ്, എഐ ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ ഡവലപ്മെന്റ് എൻജിനീയർ ഇൻ ടെസ്റ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം തുടങ്ങി. ഐസിടാക്കിന്റെ തിരുവനന്തപുരം ടെക്നോപാർക്ക്, കൊരട്ടി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ ക്യാംപസുകളിലാണ് പ്രവേശനം.
പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐടി കമ്പനികളിൽ ഒരു മാസത്തെ ഇന്റേൺഷിപ് നൽകും. എൻജിനീയറിങ്-സയൻസ് ബിരുദധാരികൾ, മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമയുള്ളർ, ഫലംകാത്തിരിക്കുന്ന അവസാനവർഷ ബിരുദ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. 15ന് മുൻപ് https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ഈ വർഷം ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് 20% ഫീസിളവ് ലഭിക്കും. ഫോൺ: 7594051437.
പരീക്ഷാഫലം
തിരുവനന്തപുരം∙കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം (2021 സ്കീം & 2021 സ്കീമിന് മുൻപ് – റഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralauniversity.ac.in
സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (റഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
തീയതികളിൽ മാറ്റം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ) സിഎസ്എസ് സ്ട്രീമിൽ, എംബിഎ ജനറൽ (ഈവനിങ്– റഗുലർ) (2025-27 ബാച്ച്) പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ച് പ്രസിദ്ധീകരിച്ച തീയതികളിൽ മാറ്റം. പുതിയ തീയതികൾ–അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി– 24, ഗ്രൂപ്പ് ഡിസക്ഷൻ –31, പ്രൊവിഷനൽ റാങ്ക് ലിസ്റ്റ്–ജൂൺ 7, കൗൺസലിങ്– ജൂൺ 21.
ഉപന്യാസ രചനാ മത്സരം
തിരുവനന്തപുരം∙ രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഓൺലൈനായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും. സ്കൂൾതലത്തിൽ ‘മ്യൂസിയങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തിലും കോളജ് തലത്തിൽ ‘മ്യൂസിയങ്ങൾ എങ്ങനെയായിരിക്കണം– സന്ദർശകരുടെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിലും രചനകൾ 15നു മുൻപ് അയയ്ക്കണം. വിവരങ്ങൾക്ക് www.niyamasabha.org
പൂർവ വിദ്യാർഥി അധ്യാപക സംഗമം
വെള്ളനാട്∙ പുനലാൽ ഡെയിൽ വ്യൂവിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡെയിൽ വ്യൂ ഹൈസ്കൂളിലെ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം ശനിയാഴ്ച 10ന് സ്കൂൾ അങ്കണത്തിൽ നടക്കും. ഫോൺ: 9446248909.
അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യണം
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭ പരിധിയിലും കൊല്ലയിൽ, പാറശാല, കാരോട്, കുളത്തൂർ, പൂവാർ, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാൽ, ചെങ്കൽ എന്നീ പഞ്ചായത്തുകളുടെ പരിധിയിലും അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുണ്ടെങ്കിൽ എത്രയും വേഗം മുദ്ര ചെയ്യണമെന്ന് ലീഗൽ മെട്രോളജി നെയ്യാറ്റിൻകര ഓഫിസ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ: 8281698017
കള്ളു ഷാപ്പുകൾ വീണ്ടും വിൽപനയ്ക്ക്
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിൽപനയിൽ പോയിട്ടില്ലാത്തതും വിവിധ കാരണങ്ങളാൽ പ്രിവിലേജ് റദ്ദു ചെയ്തതുമായ കള്ളു ഷാപ്പുകൾ വീണ്ടും വിൽപന നടത്തും. താൽപര്യമുള്ളവർ https://etoddy.keralaexcise.gov.in വഴി 17ന് അകം അപേക്ഷിക്കണം. വിവരങ്ങൾക്ക് keralaexcise.gov.in
മോട്ടർ തൊഴിലാളി ക്ഷേമനിധി: കുടിശിക 31 വരെ അടയ്ക്കാം
തിരുവനന്തപുരം ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ് മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫിസുകളിലും ക്ഷേമനിധി അടയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എം ഫോർ മാരി സൗജന്യ വിവാഹ റജിസ്ട്രേഷൻ ചിറയിൻകീഴിൽ
തിരുവനന്തപുരം ∙ മലയാള മനോരമയുടെ വൈവാഹിക പോർട്ടലായ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചറിയാനും പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജ് അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിനു സമീപത്തെ മലയാള മനോരമ ന്യൂസ് ബ്യൂറോയിൽ ഇന്നും നാളെയും 10 മുതൽ5 വരെ റജിസ്ട്രേഷൻ ഡ്രൈവ് നടത്തും. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മാച്ച് മേക്കിങ് ആൽഗരിതം എം ഫോർ മാരിക്ക് ഉണ്ട്. സുരക്ഷ, സ്വകാര്യത നിയന്ത്രണം എന്നിവയും വെബ്സൈറ്റ് ഉറപ്പാക്കുന്നുണ്ട്. ഫോൺ: 90745 56553.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ∙ ഊറ്റുകുഴി മുളയറ റോഡിൽ ഊറ്റുകുഴി ജംക്ഷനു സമീപം കലുങ്കിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 45 ദിവസത്തേക്ക് പ്രദേശത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഗതാഗത തടസ്സം
തിരുവനന്തപുരം∙ അമ്പലമുക്ക് –കുറവൻകോണം റോഡിൽ മാർക്കറ്റ് ജംക്ഷനിലെ സുവിജ് മാൻഹോൾ പുതുക്കിപ്പണിയുന്നതിനാൽ ഇന്നു മുതൽ 15 ദിവസത്തേക്ക് ഇതു വഴി വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.