
എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു സ്പെഷൽ ട്രെയിൻ; ബുധനാഴ്ച രാത്രി പുറപ്പെടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തീർഥാടകരുടെ തിരക്കു പരിഗണിച്ച് എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു അനുവദിച്ചു. കൊല്ലം, ചെങ്കോട്ട വഴിയാണു സർവീസ്. ബുധനാഴ്ചകളിൽ രാത്രി 11.30ന് പുറപ്പെടുന്ന ട്രെയിൻ (06061) പിറ്റേന്ന് ഉച്ചയ്ക്കു 3.30ന് വേളാങ്കണ്ണിയിൽ എത്തും. മടക്ക ട്രെയിൻ (06062) വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 11.55ന് എറണാകുളത്ത് എത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ: കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല. റിസർവേഷൻ നാളെ രാവിലെ 8ന് ആരംഭിക്കും.