
ഓപറേഷൻ സിന്ദൂർ: ഇന്ത്യയ്ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ച് അൽ-ഖായിദ; ഭീഷണി പ്രസ്താവനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ . സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓപറേഷൻ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാർത്ത പുറത്തുവിട്ടത്.
ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു. ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു.
മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) മധ്യപൂർവ ദേശ രാജ്യങ്ങളിലെയും നോർത്ത് അമേരിക്കയിലെയും വാർത്തകൾ നിരീക്ഷിക്കുന്ന സ്ഥാപനമാണ്. പ്രാദേശിക ഭാഷകളിലെ വാർത്തകൾ ഇവർ ഇംഗ്ലിഷിലേക്ക് തർജമ ചെയ്യുന്നു. ഇവരുടെ നിലപാടുകൾ സംബന്ധിച്ച് വിമർശനങ്ങളുമുണ്ട്.