
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജലവിതരണം മുടങ്ങും: വർക്കല∙ മുല്ലശ്ശേരിക്കുന്ന് ജല ശുദ്ധീകരണ പ്ലാന്റിൽ പണികൾ നടക്കുന്നതിനാൽ നാളെ നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടുമെന്നു ജലഅതോറിറ്റി അറിയിച്ചു.
കോഴ്സുകളിലേക്ക് അപേക്ഷിക്കാം
വക്കം∙ ഗവ.എച്ച്എസ്എസിൽ 15 മുതൽ 23 വരെ പ്രായമുള്ള വിദ്യാർഥികൾക്കു പുതുതായി ആരംഭിക്കുന്ന ജിഎസ് ടി അസിസ്റ്റന്റ്, ക്ലൗഡ് കംപ്യൂട്ടിങ് ജൂനിയർ അനലിസ്റ്റ് കോഴ്സുകളിലേക്കു മേയ് 15നകം അപേക്ഷകൾ നൽകാം. വിവരങ്ങൾക്ക് 9446613835.
ഡോക്ടർ, പാലിയേറ്റീവ് നഴ്സ്, സ്റ്റാഫ് നഴ്സസ്
വെട്ടൂർ ∙ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടർ, പാലിയേറ്റീവ് നഴ്സ്, സ്റ്റാഫ് നഴ്സസ് എന്നീ തസ്തികകളിൽ നിയമനത്തിനുള്ള വാക്ക്–ഇൻ–ഇന്റർവ്യൂ 13നു 11 മണിക്ക് വെട്ടൂർ പഞ്ചായത്ത് ഓഫിസിൽ നടത്തും. ഫോൺ: 9447016155.
സൈക്കോളജിസ്റ്റ്
തിരുവനന്തപുരം ∙ ജീവനി കോളജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വർഷത്തിൽ തൈക്കാട് ഗവ. ആർട്സ് കോളജ്, ഗവ. സംസ്കൃത കോളജ് എന്നിവിടങ്ങളിലേക്ക് സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 14ന് 10ന് തൈക്കാട് ഗവ. ആർട്സ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ. ഫോൺ: 0471 -2323040.
വിഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം∙ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ 6 മാസത്തെ വിഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം.പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഫീസ് 34,500 രൂപ. പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. ഫോൺ 0484 2422275, 94476 07073
പോളിടെക്നിക് പ്രവേശനം
വട്ടിയൂർക്കാവ് ∙ സെൻട്രൽ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.