
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട് 26 പേരുടെ ജീവന് പകരം ചോദിക്കാൻ ഒരൂങ്ങി ഇറങ്ങി ഇന്ത്യ. പാക് അധീന കാശ്മീരും കടന്ന് പാകിസ്ഥാനിൽ ഉള്ള ഭീകര കേന്ദ്രങ്ങൾക്ക് നേരെ അടക്കം തന്ത്രപ്രധാന ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.
മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്നത്. അതേസമയം പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. അതേസമയം, ഇനിയും ഇത്തരം പ്രവൃത്തികൾ തുടര്‍ന്നാൽ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നൽകുന്ന സൂചന.
ഇതുവരെ നിയന്ത്രണ രേഖയ്ക്ക് അപ്പുറം കടന്ന് ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് വിരുദ്ധമായി പാകിസ്ഥാൻ്റെ രാജ്യ പരിധിക്കുള്ളിലുള്ള ഭീകര കേന്ദ്രങ്ങളിൽ അടക്കമാണ് ഇന്ത്യൻ സേന തീമഴ പെയ്യിച്ചിരിക്കുന്നത്.
പാക് അധീന കശ്മീരിൽ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനിൽ രാജ്യം നടത്തിയ ആക്രമണങ്ങൾ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]