ന്യൂഡൽഹി ∙ രാജ്യത്തെ വാഹന വിൽപനയിൽ 3% വർധന. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ചാണ്  3% വർധന.ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ട് പ്രകാരം വാണിജ്യ വാഹനങ്ങളൊഴികെയുള്ള മറ്റ് വാഹനങ്ങളെല്ലാം വിൽപനയിൽ ഉണർവ് പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം 22,87,952 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്.

2024 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ മുച്ചക്ര വാഹന വിഭാഗത്തിൽ ഏകദേശം 25% വളർച്ചയുണ്ടായി, ട്രാക്ടർ വിഭാഗത്തിൽ 7.5 ശതമാനവും വിൽപന ഉയർന്നിട്ടുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

വാണിജ്യ വാഹന വിൽപനയിൽ മൊത്തത്തിൽ ഒരു ശതമാനം ഇടിവുണ്ടായെങ്കിലും സ്കൂൾ, യാത്രാ ബസുകളുടെ വിൽപന ഉയർന്നിട്ടുണ്ട്. സ്വകാര്യ കാർ വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 1.55% വർധനയുണ്ടായി. 

English Summary:

Vehicle sales in India are reviving, with a 3% increase reported in April. This growth is driven by strong performance in several segments, particularly three-wheelers and tractors, although commercial vehicle sales showed a slight decline.