
മരണം മുൻപിൽ കണ്ട നിമിഷം; ട്രാക്കിലേക്കു വീണയാൾക്ക് ഉദ്യോഗസ്ഥന്റെ രക്ഷാകരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ റെയിൽവേ ട്രാക്കിലേക്കു വീണയാൾക്ക് ഉദ്യോഗസ്ഥന്റെ രക്ഷാകരം. ഇന്നലെ വൈകിട്ടു 7.45നു കൊല്ലം റെയിൽവേ സ്റ്റേഷനിലാണു സംഭവം. വഞ്ചിനാട് എക്സ്പ്രസിൽ എതിർദിശയിൽ നിന്നു കയറാൻ ശ്രമിക്കുന്നതിനിടെ ആണു ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്കൻ കാൽ വഴുതി ട്രാക്കിലേക്കു വീണത്. ട്രെയിൻ മുന്നോട്ടു നീക്കാൻ തുടങ്ങിയതോടെ മരണം മുൻപിൽ കണ്ട ഇയാളുടെ മുൻപിൽ രക്ഷാകരം നീട്ടിയതു കൊല്ലം റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ സുനിൽ കുമാർ ആണ്.
ട്രാക്കിലേക്കു വീഴുന്നതു ശ്രദ്ധയിൽപെട്ട സുനിൽകുമാർ ഓടി അപകടം നടന്ന സ്ഥലത്ത് എത്തുകയും ട്രെയിൻ പൂർണമായും ഓടി മാറുന്നത് വരെ അയാളെ സാഹസികമായി ട്രാക്കിനോടു ചേർത്തു പിടിക്കുകയും ചെയ്തു.ട്രെയിൻ പോയി കഴിഞ്ഞു പിടിച്ച് എഴുന്നേൽപിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം കണ്ടു നിന്ന യാത്രക്കാരിൽ ചിലർ വിഡിയോ എടുക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ സുനിൽകുമാറിനെ തേടി അഭിനന്ദന പ്രവാഹം എത്തുകയാണ്.