
തകർന്ന സ്ലാബുകൾക്ക് പരിഹാരം ‘ടാർ വീപ്പകൾ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളന്തുരുത്തി ∙ റോഡരികിലെ തകർന്ന സ്ലാബുകൾക്കു മുകളിൽ ടാർ വീപ്പ വച്ചാൽ മതിയോ..? പൊതുമരാമത്ത് അധികൃതരോടുള്ള യാത്രക്കാരുടെ ചോദ്യമാണിത്. മുളന്തുരുത്തി പള്ളിത്താഴത്ത് മാസങ്ങളായി തകർന്നു കിടക്കുന്ന കോൺക്രീറ്റ് സ്ലാബിനു മുകളിൽ ആഴ്ചകൾക്കു മുൻപാണു ടാർ വീപ്പ പ്രത്യക്ഷപ്പെട്ടത്. 100 മീറ്റർ മാറി മാർജിൻഫ്രീ മാർക്കറ്റിനു എതിർവശവും വാഹനം കയറി തകർന്ന സ്ലാബിനു മുകളിൽ ടാർ വീപ്പ വച്ചിട്ടുണ്ട്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും തകർന്ന സ്ലാബുകൾ മാറ്റി സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. കാൽനടക്കാരണ് ഇതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്.
പള്ളിത്താഴം ജംക്ഷനിൽ മുളന്തുരുത്തി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ റോഡിനോടു ചേർന്നു സ്ലാബ് തകർന്നിട്ടു കാലങ്ങളായി. പ്രശ്നം മനോരമ വാർത്ത നൽകിയതിനെ തുടർന്നു ഒരു മാസം മുൻപു മറ്റൊരു സ്ലാബ് കൊണ്ടു വന്നെങ്കിലും അളവ് കൃത്യമല്ലാത്തതിനാൽ സ്ഥാപിക്കാൻ കഴിഞ്ഞില്ല. പുതിയ സ്ലാബ് ഉണ്ടാക്കാൻ അളവെടുത്ത ശേഷം തകർന്ന സ്ലാബിനു മുകളിൽ പുതിയ സ്ലാബിട്ടു ജോലിക്കാർ മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വാഹനം കയറി സ്ലാബ് തകരുകയും ചെയ്തു. പിന്നീടാരും സ്ലാബ് മാറ്റാൻ എത്തിയിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു. ഇതിനിടയിലാണ് മാർജിൻഫ്രീ മാർക്കറ്റിനു സമീപം 2 സ്ലാബ് തകർന്നത്. ഇതോടെയാണ് സ്ലാബ് തകർന്ന സ്ഥലങ്ങളിൽ ടാർ വീപ്പകൾ സ്ഥാപിച്ചത്. വീതി കുറഞ്ഞ റോഡിൽ സ്ലാബ് തകർന്നു കിടക്കുന്നതു ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി തകർന്ന സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.