‘ഗ്രോത്ത് കോഡ് 2025’: വിദ്യാർഥികൾക്കായി സമഗ്ര പരിശീലന പരിപാടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജൂനിയർ ചേംബർ ഇന്റർനാഷനൽ ഇടപ്പള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ഗ്രോത്ത് കോഡ് 2025’ (പോഡിയം ടു പിക്സൽ പാർട്ട് – 2) എന്ന പേരിൽ വിദ്യാർഥികൾക്കായി സമഗ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 16, 17 തീയതികളിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് യൂത്ത് ഹോസ്റ്റൽ ഹാളിൽ വച്ചാണ് പരിപാടി. ദേശീയ പരിശീലകരായ സുദീപ് സെബാസ്റ്റ്യൻ, നിബു ജോൺ, അനൂപ് ജോൺ, ജിനു മാധവൻ എന്നിവർ നയിക്കുന്ന പരിപാടിയിൽ 12-18 വയസ്സുള്ളവർക്ക് പങ്കെടുക്കാം.
കുട്ടികളിൽ സർഗാത്മകത, വൈകാരിക ബുദ്ധി, സൈബർ അവബോധം, വ്യക്തിഗത ബ്രാൻഡിങ്, സാമ്പത്തിക സാക്ഷരത, കരിയർ പ്ലാനിങ് എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9895032210 (എം.ജെ.ജോൺപോൾ), 9679515202 (ശരത് എസ്. കുറുപ്പ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.