
സമ്പാദ്യം സെമിനാർ-Stock Market Awareness Seminar|Sampadyam|ManoramaOnline
മെയ് 9 ന് വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് പരിപാടി. സുന്ദരം മ്യൂച്വൽ ഫണ്ട് റീജനൽ ഹെഡ് എൻ.എസ്.
രാജേഷ് സെമിനാറിന് നേതൃത്വം നൽകും. Business finance and investment, Analyze economic growth charts for informed business finance decisions and financial decision-making.
Stock Market report, Strategy, Data Collection, Forecasting
കടുത്തുരുത്തി: ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി സഹകരിച്ച് മലയാള മനോരമ സമ്പാദ്യം കടുത്തുരുത്തിയിൽ സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് സെമിനാർ സംഘടിപ്പിക്കുന്നു. കടുത്തുരുത്തി എം.എം.സി ഓഡിറ്റോറിയത്തിൽ (സെന്റ്.മേരിസ് ഫൊറോന പള്ളിക്ക് സമീപം) മെയ് 9 ന് വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് പരിപാടി.
ജിയോജിത് കോട്ടയം റീജനൽ മാനേജർ മനേഷ് മാത്യു അധ്യക്ഷത വഹിക്കുന്ന സെമിനാർ ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി ഉദ്ഘാടനം ചെയ്യും.
സുന്ദരം മ്യൂച്വൽ ഫണ്ട് റീജനൽ ഹെഡ് എൻ. എസ്.
രാജേഷ് സെമിനാറിന് നേതൃത്വം നൽകും. ഓഹരി–മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭ വിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട
ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെ.വൈ.സി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് സെമിനാറിൽ മറുപടി ലഭിക്കും. സെമിനാറിൽ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യ 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ സൗജ്യന്യമായി ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട
ക്വിസ് മത്സരവും വിജയികൾക്ക് ജിയോജിത്, മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങളും നൽകും.സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യവും ഉണ്ടാകും. കൂടുതൽ വിവരങ്ങള് വിളിക്കുക– 9995800083 (സജി മോൾ ടി, ബ്രാഞ്ച് മാനേജർ, ജിയോജിത്)
mo-business-mutualfund mo-business-stockmarket mo-business-geojitfinancialservices 2fa5rb7hbqfap03h4e48cf762-list 2n93ak82qo2choru5reakh20ur mo-business-systematicinvestmentplan 7q27nanmp7mo3bduka3suu4a45-list mo-business-shareinvestment
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]