
‘സമയബന്ധിതമായ വിചാരണയ്ക്ക് അതിജീവിതകൾക്കും അവകാശമുണ്ട്’; പ്രജ്വലിന്റെ വിചാരണ നാളെ ആരംഭിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ സമയബന്ധിതമായ വിചാരണയ്ക്ക് അതിജീവിതകൾക്കും അവകാശമുണ്ടെന്നു സ്പെഷൽ കോടതി. പീഡനക്കേസുകളിൽ പുതിയൊരു അഭിഭാഷകനെ നിയമിക്കാനായി വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ജെഡിഎസ് മുൻ എം.പി ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ഇതിനു പിന്നാലെ സർക്കാർ അഭിഭാഷകനെ നിയോഗിച്ചതിനെ തുടർന്ന് പ്രജ്വൽ നേരിടുന്ന നാളെ വിചാരണ ആരംഭിക്കും.
കഴിഞ്ഞ 23ന് വിചാരണ ആരംഭിക്കേണ്ടിയിരുന്നെങ്കിലും പ്രജ്വൽ ഹർജിയുമായി ബെംഗളൂരു പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടുജോലിക്കാരിയെ ബസനവഗുഡിയിലെ വസതിയിൽ വച്ച് പീഡിപ്പിച്ച് വിഡിയോ ചിത്രീകരിച്ചെന്നാണ് കേസ്. ഇതുൾപ്പെടെ 4 പീഡനക്കേസുകളാണ് പ്രജ്വൽ നേരിടുന്നത്. 11 മാസമായി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ് പ്രജ്വൽ രേവണ്ണ.