
പത്തനാപുരത്ത് സമാന്തര സർവീസുകാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനാപുരം ∙ പുന്നലയിൽ സമാന്തര സർവീസുകാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം; ബസുകളുടെ സമയത്ത് സമാന്തര വാഹനങ്ങൾ ആളുകളെ കയറ്റി പോയതാണു തർക്കത്തിനും സംഘർഷത്തിനും കാരണമായത്. രാവിലെ 11നു പുന്നലയിൽ നിന്നു പത്തനാപുരത്തേക്കു പോകേണ്ട സ്വകാര്യ ബസിന്റെ സമയത്ത് ഓട്ടോയിൽ ആളെ വിളിച്ചു കയറ്റി പോകാനുള്ള ശ്രമം ചാച്ചിപ്പുന്നയിൽ വച്ച് ബസ് കണ്ടക്ടർ തടയുകയായിരുന്നു. ഓട്ടോറിക്ഷ കണ്ടക്ടറുടെ കാലിലേക്ക് ഇടിച്ചു കയറ്റി എന്നും പരാതിയുണ്ട്. ഇതു തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങി. ഒടുവിൽ പൊലീസ് എത്തിയാണു പ്രശ്നം പരിഹരിച്ചത്.
പുന്നല–കറവൂർ–അലിമുക്ക് റോഡ് നവീകരണം നിലച്ചതോടെ പല ബസുകളും പാതയിലൂടെയുള്ള സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ചില സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സമാന്തര സർവീസുകളെ നിയന്ത്രിച്ചില്ലെങ്കിൽ ഇതും നിർത്തി വയ്ക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു.സമാന്തര വാഹനങ്ങൾ യാത്രക്കാരിൽ നിന്ന് മൂന്നിരട്ടിയിലധികം രൂപയാണു വാങ്ങുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന് ഇരകളാണ്. വിഷയത്തിൽ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.