
കൊല്ലം ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ബാങ്ക് അവധി
∙പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
ലഹരിക്കെതിരെ വിദ്യാർഥി റാലി
കരുനാഗപ്പള്ളി ∙ എസ്എസ്എഫ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ലഹരിക്കെതിരെ വിദ്യാർഥി റാലിയും ഡിവിഷൻ സമ്മേളനവും നടത്തി. ‘സെലിബ്രേറ്റിങ് ഹ്യൂമാനിറ്റി’ ശരികളുടെ ആഘോഷം എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റാലിക്കു ശേഷം നടന്ന വിദ്യാർഥി സമ്മേളനം എസ്വൈഎസ് ജില്ലാ സെക്രട്ടറി അബ്ദുറഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം റാഫി മാസ്റ്റർ, സംസ്ഥാന ഡയറക്ടറേറ്റ് അംഗം മുഹമ്മദ് ബാദുഷ സഅദി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്എസ്എഫ് ഡിവിഷൻ പ്രസിഡന്റ് ഷാബിർ സുറൈജി അധ്യക്ഷത വഹിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി ഷഫീഖ് കാവനാൽ , സെക്രട്ടറിമാരായ ഹാഫിള് സുഹൈൽ ജൗഹരി, ഹാദിക്ക്, അഫ്നാർ, ബാദുഷ എന്നിവർ പ്രസംഗിച്ചു.