
കണ്ണൂർ ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ മെഡിക്കൽ ക്യാംപ്: പിലാത്തറ∙ റോട്ടറി ക്ലബ്, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഇന്നു രാവിലെ 10 മുതൽ 1 വരെ മാതമംഗലം ബസ് സ്റ്റാൻഡിൽ സൗജന്യ മെഡിക്കൽ ക്യാംപും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് 9447487897, 8129006520 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
വേനൽക്കാല പരിശീലന ക്യാംപ് 5 മുതൽ
പയ്യന്നൂർ∙ യോദ്ധാ കളരിപ്പയറ്റ് അക്കാദമി 5 മുതൽ വേനൽക്കാല പരിശീലന ക്യാംപ് നടത്തുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കൾചറൽ ടാലന്റ് സേർച്ച് സ്കോളർഷിപ് ജേതാവും സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി സ്കോളർഷിപ് ജേതാവുമായ ഇ.പി.ശ്യാംജിത്ത് ആണ് പരിശീലകൻ. രാവിലെ 6 മണി മുതൽ 7 മണി വരെയാണ് ക്യാംപ്. 8 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 62825 64661.
ജില്ലാ ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 4ന്
പിലാത്തറ ∙ 2016 മുതൽ ജനിച്ച ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 9 കണ്ണൂർ ജില്ലാ ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 4ന് രാവിലെ 10ന് പിലാത്തറ ഇൻഡോ – യുഎസ് ചെസ് അക്കാദമിയിൽ നടക്കും. ഇരു വിഭാഗങ്ങളിലുമായി ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് അണ്ടർ 9 ചെസ് ചാംപ്യൻഷിപ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കാവുന്നതാണ്. വിവരങ്ങൾക്ക് 9995188463, 9446988561 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
ദേവസ്വം പട്ടയം വാദം മാറ്റി വച്ചു
കണ്ണൂർ കലക്ടറേറ്റിൽ 30 ന് നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ നടപടി മേയ് 27 ലേക്ക് മാറ്റിവച്ചു
സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 9400068513.
ഡീപ് സീ ഫിഷിങ് വെസൽ
ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി ഡീപ് സീ ഫിഷിങ് വെസൽ പദ്ധതിയിലേക്ക് അംഗീകൃത മത്സ്യത്തൊഴിലാളികൾക്കോ, ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. ഫോൺ: 0497 2732340.
സൗജന്യ പഠനക്കിറ്റ് വിതരണം
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവരുടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2025-26 അധ്യയന വർഷം ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0497 2705197.
പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2025 ലെ സി.കെ.ശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ഗ്രന്ഥശാലാ പ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. വിശദമായ ബയോഡേറ്റയും വിശദാംശങ്ങളും ചേർന്ന അപേക്ഷകൾ ബന്ധപ്പെട്ട ഗ്രന്ഥശാലകൾ മുഖേന കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫിസിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 15. വിലാസം: സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, പി.ഒ.സിവിൽ സ്റ്റേഷൻ, കണ്ണൂർ -670 002.
ശ്രവണ സഹായ ഉപകരണം: അപേക്ഷ ക്ഷണിച്ചു
എംപിഎൽഎഡിഎസ് പദ്ധതിപ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ 2024-25 വർഷത്തെ പ്രാദേശിക വികസനനിധിയിൽ നിന്നു മാട്ടൂൽ പഞ്ചായത്ത് 15ാം വാർഡിലെയും എരമം കുറ്റൂർ പഞ്ചായത്ത് വെള്ളോറ 9ാം വാർഡിലെയും കേൾവി പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്കു ശ്രവണസഹായ ഉപകരണം നൽകുന്നു. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.എഴുതി തയാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ശ്രവണസഹായ ഉപകരണം ലഭിച്ചിട്ടില്ലെന്ന് ശിശുവികസന പദ്ധതി ഓഫിസറുടെ സാക്ഷ്യപത്രവും സഹിതം കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫിസിൽ ആറിന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. 8281999015
ഗവ.ഐടിഐ കോഴ്സുകളിൽ അപേക്ഷിക്കാം
കണ്ണൂർ ഗവ.ഐടിഐയും ഐഎംസിയും ചേർന്നു നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, വെൽഡർ ഡിഗ് ആൻഡ് മിഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 8301098705, 7560865447
സൗജന്യ ടീച്ചർ ട്രെയ്നിങ് വർക്ഷോപ്
തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ മേയ് 13,14 തീയതികളിൽ വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിൽ സൗജന്യ വർക്ഷോപ് നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യുക. 9072592416, 9072592424
എംഎ ആന്ത്രപ്പോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിലെ 2025-26 അധ്യയന വർഷത്തെ എംഎ ആന്ത്രപ്പോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടുകൂടി ബിരുദം പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി 15നകം അപേക്ഷിക്കണം. 0497-2715261, 0497-2715286
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ
പാടിയോട്ടുചാൽ ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ എൻഎഎം മുഖേന കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ഹെൽത്ത്വർക്കറെ നിയമിക്കുന്നു. കൂടിക്കാഴ്ച ആറിന് ഉച്ചയ്ക്ക് 2.30ന് പാടിയോട്ടുചാൽ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ നടക്കും. 04985293617, [email protected]
യോഗ ഇൻസ്ട്രക്ടർ ഇന്റർവ്യൂ
പെരിങ്ങോം ഗവ:ആയുർവേദ ഡിസ്പെൻസറി, പാടിയോട്ടുചാൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്ക് എൻഎഎം മുഖേന കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ആറിന് ഉച്ചയ്ക്ക് 3.30ന് പാടിയോട്ടുചാൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നടക്കും. 04985293617, ഇ മെയിൽ: [email protected]
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ഐഎഎസ് അക്കാദമിയിൽ 2025-2026 സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് റജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പൊതുവിഭാഗ വിദ്യാർഥികളുടെ ഫീസ് 50,000 ആണ്. ക്ഷേമനിധി ബോർഡുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ഉണ്ടായിരിക്കും. www.kile.kerala.gov.in/ kileiasacademy, 0471-2479966, 8075768537
വെറ്ററിനറി ഡോക്ടർ നിയമനം
തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശ്ശേരി ബ്ലോക്കുകളിലെ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡോക്ടറെ നിയമിക്കുന്നു. 90 ദിവസത്തേക്കാണു നിയമനം. രണ്ടിന് രാവിലെ 12നു കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖം നടക്കും. 0497 2700267
താലൂക്ക് വികസന സമിതി യോഗം
കണ്ണൂർ താലൂക്ക് വികസന സമിതി യോഗം മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും.