
കൊച്ചി : സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഫ്ലാറ്റുടമ സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകർക്കു നൽകിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്റ്എക്സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞു. അതിന് ശേഷമാവും കഞ്ചാവ് വിതരണം ചെയ്ത ആളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുക. ഇരുവരേയും ചോദ്യം ചെയ്ത ശേഷം ഖാലിദ് റഹ്മാനേയും അഷറഫ് ഹംസയേയും ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തും. ഫ്ലാറ്റിൽ ഒന്നരമസമായി ലഹരി ഉപയോഗം നടക്കുന്നുവെന്നും കഞ്ചാവ് അല്ലാതെ മറ്റ് ലഹരികൾ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരും സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. അറസ്റ്റിലായതിന് പിന്നാലെ സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കുമെതിരെ ഫെഫ്ക നടപടിയെടുത്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]