പണ്ടുള്ളതിൽ നിന്നും നിരവധി കാര്യങ്ങളിൽ ഇന്ന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അടുക്കള പണികൾ എളുപ്പമാക്കാൻ വേണ്ടി പലതരം ആധുനിക ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
അത്തരത്തിൽ വസ്ത്രങ്ങൾ അലക്കാനും ഉപകരണങ്ങൾ ഇന്ന് ലഭിക്കും. വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം.
ഇല്ലെങ്കിൽ ഇത് നിങ്ങളുടെ വസ്ത്രത്തിന് കേടുപാടുകൾ വരുത്തിയേക്കാം. വസ്ത്രം അലക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
പോക്കറ്റിൽ നിന്നും സാധനങ്ങൾ മാറ്റണം പലപ്പോഴും മറന്ന് പോകുന്ന കാര്യമാണ് പോക്കറ്റിൽ സാധനങ്ങളോടെ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇടുന്നത്. കോയിൻ, താക്കോൽ തുടങ്ങിയ സാധനങ്ങളോടെ വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇട്ടാൽ ഇത് തുണികൾക്കും മെഷീനും കേടുപാടുകൾ വരുത്തുന്നു. കറയുള്ള വസ്ത്രങ്ങൾ കറയുള്ള വസ്ത്രങ്ങൾ അതുപോലെ വാഷിംഗ് മെഷീനിൽ കഴുകാൻ ഇടരുത്.
തണുത്ത വെള്ളം അല്ലെങ്കിൽ സോപ്പ് പൊടി ഉപയോഗിച്ച് കറകളെ നീക്കം ചെയ്യണം. അതിനു ശേഷം മാത്രമേ വസ്ത്രങ്ങൾ കഴുകാനായി വാഷിംഗ് മെഷീനിൽ ഇടാൻ പാടുള്ളു.
ഇല്ലെങ്കിൽ കറകൾ വസ്ത്രത്തിൽ കൂടുതൽ പറ്റിപ്പിടിച്ചിരിക്കുകയും പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. സിപ്പുള്ള വസ്ത്രങ്ങൾ സിപ്പുള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സിപ്പ് ഇടാതെ വാഷിംഗ് മെഷീനിൽ വസ്ത്രം കഴുകിയാൽ അത് മറ്റുള്ള വസ്ത്രങ്ങളിൽ കുടുങ്ങി തുണികൾ കീറിപ്പോകാൻ സാധ്യതയുണ്ട്. ഷർട്ടുകൾ വാഷിംഗ് മെഷീനിലിട്ട് ഷർട്ട് കഴുകുമ്പോൾ ബട്ടൺ ഇടാതിരിക്കാൻ ശ്രദ്ധിക്കണം.
വാഷിംഗ് മെഷീൻ പ്രവർത്തിക്കുമ്പോൾ തുണിയിഴകൾ പിന്നിപ്പോകാൻ ഇത് കാരണമായേക്കാം. സോപ്പ് പൊടി അമിതമായാൽ വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളിൽ വളരെ കുറച്ച് സോപ്പ് പൊടി മാത്രമാണ് ആവശ്യമായി വരുന്നത്. എന്നാൽ ചിലർ വസ്ത്രങ്ങളിലെ അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാൻ വേണ്ടി സോപ്പ് പൊടി അമിതമായി ഉപയോഗിക്കാറുണ്ട്.
ഇത് വസ്ത്രങ്ങൾക്കും മെഷീനും കേടുപാടുകൾ വരുത്തുന്നു.
ഈ വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല; കാര്യം ഇതാണ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]