
മൂന്നാറിൽ ഒരുങ്ങുന്നു, ഗ്ലാസ് വാച്ച് ടവർ; 2 കോടി രൂപ ചെലവിട്ട് നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ വിനോദസഞ്ചാരികൾക്കായി മൂന്നാറിൽ ഗ്ലാസ് വാച്ച് ടവർ ഒരുങ്ങുന്നു. ജില്ലാ വിനോദസഞ്ചാരവകുപ്പിന് (ഡിടിപിസി) കീഴിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ. ബോട്ടാണിക്കൽ ഗാർഡനിലാണ് ആകാശക്കാഴ്ചകളും മൂന്നാറിന്റെ പ്രകൃതി സൗന്ദര്യവും നുകരാൻ കഴിയുന്ന വിധത്തിൽ പുതിയ ഗ്ലാസ് വാച്ച് ടവർ നിർമാണം നടക്കുന്നത്. 2 കോടി രൂപ ചെലവിട്ടാണ് വാച്ച് ടവർ നിർമാണം.
34 മീറ്റർ നീളമുള്ള നടപ്പാത വഴി നടന്ന് 300 മീറ്റർ ഉയരത്തിലുള്ള വാച്ച് ടവറിലെത്താം. ഒരേ സമയം 30 പേർക്ക് വാച്ച് ടവറിൽ കയറാൻ കഴിയും. നിർമാണം പൂർത്തിയാക്കി മേയ് അവസാനവാരം വാച്ച് ടവർ സന്ദർശകർക്കായി തുറന്നുനൽകുമെന്നു ഡിടിപിസി അധികൃതർ പറഞ്ഞു. വാഗമണ്ണിലെ ഗ്ലാസ് ബ്രിജ് സന്ദർശിക്കാൻ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവുമെത്തുന്നത്.