
കാസർകോട് ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രവേശനം തുടങ്ങി
വിദ്യാനഗർ∙ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കുള്ള വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലേക്ക് പ്രവേശനം തുടങ്ങി. 40 ശതമാനവും അതിനു മുകളിലും കാഴ്ചപരിമിതിയുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഏത് ക്ലാസുകളിലേക്കും അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് സിലബസ് അനുസരിച്ചാണ് വിദ്യാലയം പ്രവർത്തിക്കുന്നത് വിവിധ അക്കാദമിക് വിഷയങ്ങൾക്ക് പുറമേ ബ്രെയിൽ എഴുത്ത്, സ്വതന്ത്ര സഞ്ചാര പരിശീലനം, പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള കംപ്യൂട്ടർ പഠനം, വായ്പാട്ട്, ഉപകരണ സംഗീതം, പ്രവൃത്തി പരിചയ പഠനം, കായിക വിദ്യാഭ്യാസം തുടങ്ങിയവ ഉൾപ്പെടെ പ്രത്യേക ജീവിത നൈനപുണ്യ പരിശീലനമാണ് വിദ്യാർഥികൾക്ക് ലഭിക്കുക. സൗജന്യമായി താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യവും സ്കൂളിൽ ലഭ്യമാണ്.9495462946.
പ്രഫസർ നിയമനം
കാസർകോട്∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ പ്രഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ബിടെക്, എം.ടെക്. എഴുത്തുപരീക്ഷയും അഭിമുഖവും 7ന് 10.30നു കോളജിൽ. 9447341312.
പരിശീലന ക്യാംപ് നടത്തും
കാസർകോട്∙ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള സർവകലാശാലയുടെയും നേതൃത്വത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി പ്രോജക്ട് ആസൂത്രണത്തിലും തയാറാക്കുന്നതിലും പരിശീലന ക്യാംപ് നടത്തുന്നു. സോഷ്യോളജി, എംഎസ്ഡബ്ല്യു പഠനം പൂർത്തീകരിച്ചവർക്കും അവസാന വർഷ വിദ്യാർഥികൾക്കും മുൻഗണന. 5ന് മുൻപ് ബയോഡേറ്റ 9019906235 എന്ന നമ്പറിൽ വാട്സാപ് ചെയ്യുകയോ ceo.sarovaram@ gmail.com എന്ന ഇ – മെയിലിലേക്ക് അയയ്ക്കുകയോ ചെയ്യണം.
വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം
കാസർകോട്∙ കേന്ദ്ര യുവജന കാര്യ മന്ത്രാലയം മേരാ യുവ ഭാരത് വഴി യുവതീയുവാക്കൾക്ക് ലേ ലഡാക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ 10 ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവർത്തനങ്ങൾക്കും ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം’ പരിപാടിയിലൂടെ അവസരം ഒരുക്കുന്നു. യുവജനകാര്യ, ഗ്രാമ വികസന, സാംസ്കാരിക വിനിമയ, സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കാൻ താൽപര്യവും ശാരീരിക ക്ഷമതയും 21നും 29നും ഇടയിൽ പ്രായവും ഉള്ളവർക്കാണ് അവസരം നെഹ്റു യുവകേന്ദ്ര, എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വൊളന്റിയർമാർക്ക് മുൻഗണന. മേരാ യുവ ഭാരത് പോർട്ടലിൽ 2 വരെ റജിസ്റ്റർ ചെയ്യാം. 94477522334.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ കേരള മോട്ടർ തൊഴിലാളി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 9. ഫോൺ: 0467– 2205380. kmtwwfb.org
കാസർകോട് ∙ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി വിൽപനക്കാരായ അംഗങ്ങൾക്ക് ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു. അപേക്ഷ മേയ് 25ന് അകം ജില്ലാ ഭാഗ്യക്കുറി ഓഫിസിൽ ലഭിക്കണം. 04994256404.
ജലവിതരണം തടസ്സപ്പെടും
ചെറുവത്തൂർ∙ രാമൻചിറ പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തിയുടെ ഭാഗമായി, റോഡിലുളള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ചെറുവത്തൂർ, മുണ്ടക്കണ്ടം, രാമൻചിറ, മയ്ച്ച കിഴക്ക്, മയ്ച്ച പടിഞ്ഞാറ്, വെങ്ങാട്ട്, കുറ്റി വയൽ, അരണായി മഡിക്കുന്ന്, പയ്യങ്കി, കണ്ണംകൈ, അമ്പലത്തറ,കാട്ടുതല തുടങ്ങിയ പ്രദേശങ്ങളിൽ മേയ് ഒന്ന് വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.